Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഉപരോധം : അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാൻ സൗദി തയാറാകണമെന്ന് ഖത്തര്‍

September 10, 2019

September 10, 2019

ദോഹ: തങ്ങളെ പോലെ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ സൗദി അറേബ്യയും തയാറാകണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഉപരോധവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചതായുള്ള സൗദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സൗദി തയാറാകണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നേരത്തെ, ഖത്തര്‍ ദേശീയ മനുഷ്യാവകാശ ഏജന്‍സി സൗദി നിലപാടിനെ തള്ളിക്കളഞ്ഞതിനു പിറകെയാണ് നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. അന്താരാഷ്ട്ര നിയമങ്ങള്‍ രാജ്യം പൂര്‍ണമായി പാലിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധിക്കിടെയും അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളോടും സഹകരിക്കാന്‍ ഖത്തര്‍ തയാറായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇത്തരമൊരു സമീപനം സൗദിയും കൈക്കൊള്ളണം-പ്രസ്താവയില്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ ആരോപണങ്ങള്‍ അവതരിപ്പിക്കാനും സ്വതന്ത്രമായ അന്താരാഷ്ട്ര സമിതികളുടെ നിരീക്ഷണം നടന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാനും സൗദി തയാറാകണം. പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളോട് സഹകരിക്കുകയും വേണം. ഖത്തറിനുമേല്‍ ചുമത്തിയിരിക്കുന്ന നിയമവിരുദ്ധമായ ഉപരോധം നീക്കുന്നത് ഖത്തരികള്‍ക്കു മാത്രമല്ല, സൗദി പൗരന്മാര്‍ക്കു കൂടി ഉപകാരപ്പെടുന്നതാണെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു.

സൗദിയുടെ മുഴുവന്‍ ആരോപണങ്ങളെയും പ്രസ്താവനയില്‍ അക്കമിട്ട് പൊളിക്കുന്നുണ്ട്. ഇതോടൊപ്പം സൗദി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കുകയും ചെയ്യുന്നു.


Latest Related News