Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മൂക്കുപൊത്തി പ്രതിഷേധിച്ച ജര്മനിക്കെതിരെ ഓസിലിനെ ഓർമിപ്പിച്ച് തിരിച്ചടി,വംശീയത കാരണം ടീം വിടേണ്ടി വന്ന താരത്തിന്റെ ചിത്രവുമായി ആരാധകർ

November 28, 2022

November 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :കഴിഞ്ഞ ദിവസം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്‌പെയിൻ,ജർമനി മത്സരത്തിനിടെ  ടീമിനകത്തെ വംശീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് ജർമൻ ടീം ഉപേക്ഷിക്കേണ്ടിവന്ന മെസ്യൂട്ട് ഓസിലിന്റെ ചിത്രം ഉയർത്തിപ്പിടിച്ച് ആരാധകർ ഗാലറിയിൽ പ്രതിഷേധിച്ചു.മത്സരം ആരംഭിക്കും മുമ്പേ നിരവധി ആരാധകരാണ് മുന്‍ ജർമൻ താരത്തിന്റെ ചിത്രങ്ങളുമായി ഗാലറിയിൽ എത്തിയത്.ഓസിലിന്റെ ചിത്രവുമായി വാ പൊത്തിപ്പിടിച്ച് പലരും പ്രതിഷേധിക്കുന്ന കാഴ്ച, ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ 'വൺ ലവ്'ആം ബാൻഡ് ധരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ മൂക്കുപൊത്തി പ്രതിഷേധിച്ച ജർമൻ താരങ്ങൾക്ക് അതേ നാണയത്തിലുള്ള കനത്ത തിരിച്ചടിയായി.

2018ലെ ലോകകപ്പിൽ ജർമനിയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ടീമിനകത്തെ വംശീയ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് മനം നൊന്താണ് മെസ്യൂട്ട് ഓസിസ് ടീം ഉപേക്ഷിച്ചത്.ജർമൻ ഫുട്‍ബോൾ പ്രസിഡണ്ട് റൈൻഹാർഡ്‌ ഗ്രിൻഡൽ ഉൾപ്പെടെയുള്ളവർ തുടർച്ചയായി തന്നോട് വംശീയ വിവേചനം കാണിക്കുന്നതായും വിരമിക്കൽ തീരുമാനത്തിന് പിന്നാലെ ഓസിസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'ഞങ്ങൾ ജയിക്കുമ്പോൾ ഞാൻ ജർമൻ പൗരനാണ്.തോൽക്കുമ്പോൾ ഞാൻ കുടിയേറ്റക്കാരനാവുന്നു-'എന്നാണ് അന്ന് ഓസിൽ പ്രതികരിച്ചത്.ക്ളോഷേ ഉൾപ്പെടെയുള്ള പോളിഷ് വംശജരായ കളിക്കാരെയൊന്നും ജർമൻ-പോളിഷ് എന്ന് അഭിസംബോധന ചെയ്യാതിരിക്കെ തന്നെ മാത്രം ജർമൻ-ടർക്കിഷ് എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ ഓസിസ് പ്രതിഷേധിച്ചിരുന്നു.

ജർമൻ ടീമിന്റെ ഈ ഇരട്ടത്താപ്പിനെ ഖത്തറിലെ ആദ്യമത്സരത്തിന് മുമ്പുള്ള പ്രതിഷേധത്തിന് പിന്നാലെ പലരും സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ നിർണായക പോരാട്ടത്തിൽ സ്‌പെയിൻ ജർമനിയെ സമനിലയിൽ തളച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News