Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നിലപാടിൽ മാറ്റമില്ലാതെ ഖത്തർ അമീർ,ബഷർ അൽ അസദിന്റെ അറബ് ലീഗ് പ്രസംഗം ബഹിഷ്കരിച്ചു

May 20, 2023

May 20, 2023

അൻവർ പാലേരി 
ദോഹ : അറബ് ലീഗിലേക്ക് മടങ്ങിവരാന്‍ സിറിയക്ക് അവസരമൊരുക്കിയ അറബ് രാഷ്ട്രങ്ങളുടെ സമവായശ്രമത്തില്‍ പ്രതിഷേധം അറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഒരു ദശാബ്ദത്തിനിടെ ആദ്യമായി പുനരാരംഭിച്ച സിറിയയുടെ അറബ് ലീഗ്  പങ്കാളിത്തത്തെ നേതാക്കളിൽ പലരും സ്വാഗതം ചെയ്തപ്പോൾ സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദിന്റെ പ്രസംഗത്തിൽ പങ്കെടുക്കാതെ ഉച്ചകോടിയിൽ നിന്ന് പുറത്തുപോയാണ് ഖത്തർ അമീർ പ്രതിഷേധം അറിയിച്ചത്.സിറിയയുമായുള്ള സമവായ ശ്രമത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബഷറൽ അസദ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് ഷെയ്ഖ് തമീം ജിദ്ദയിലെത്തിയത്. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, പലസ്തീൻ, മറ്റ് അംഗരാജ്യങ്ങൾ എന്നിവയുടെ നേതാക്കൾക്കൊപ്പം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ അസദ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു തുടങ്ങിയപ്പോൾ ഖത്തർ അമീർ സമ്മേളന ഹാളിൽ നിന്ന് പുറത്തേക്ക് പോയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.അസദ് തന്റെ പ്രസംഗം ആരംഭിച്ച സമയത്ത് തന്നെ ഖത്തർ അമീർ ജിദ്ദ വിട്ടതായി ഔദ്യോഗിക ഖത്തർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

സിറിയയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള പരിഹാരം സിറിയന്‍ ജനതയെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന്  ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കുമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ ഓരോ അറബ് രാജ്യത്തിനും അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് ‘നീതിയും സമഗ്രവുമായ പരിഹാരം’ കണ്ടെത്തുന്നതിലാണ് ‘ഏക പരിഹാരം’ ഉള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2011ൽ ആഭ്യന്തര  സംഘർഷം ആരംഭിച്ചതു മുതൽ അസദ് സർക്കാരിന്റെ കടുത്ത വിമർശകനാണ് ഖത്തർ.2011 ൽ അറബ് ലീഗിൽ നിന്ന് അസദിനെ പുറത്താക്കണമെന്ന് ശക്തമായി  വാദിച്ചതും ഖത്തറായിരുന്നു. ഈ മാസമാദ്യം സിറിയയെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായപ്പോൾ ഇടഞ്ഞുനിന്ന ഖത്തർ അറബ് ഐക്യവും സൗദി ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ താൽപര്യവും കണക്കിലെടുത്താണ് അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തതെന്നാണ് സൂചന.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News