Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകത്തെ ഞെട്ടിച്ച ലോകകപ്പ് സംഘാടന മികവ്,ഇനി ഒളിമ്പിക്സ് നടത്തിക്കാണിക്കാമെന്ന് ഖത്തർ

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: വെല്ലുവിളികളെ മുഴുവൻ അതിജീവിച്ച് 2022ലെ ഫിഫ ലോകകപ്പ് വിജയകരമായി നടത്തിവരുന്ന ഖത്തർ,ആഗോള കായികമേളയായ ഒളിമ്പിക്‌സിനും തയാറെടുക്കുന്നതായി റിപ്പോർട്ട്.ലോകകപ്പിന്റെ വിജയകരമായ സംഘാടനം നൽകിയ  ധൈര്യം ഭാവിയിലേക്കുള്ള ഊർജ്ജമായാണ് ഈ കൊച്ചു അറബ് രാജ്യം കരുതുന്നത്. 2036 സമ്മർ ഒളിമ്പിക്സ് ആണ് അടുത്ത ലക്ഷ്യം. വിശ്വ കായികമാമാങ്കമായ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നത്തിനായുള്ള പരിശ്രമം ഖത്തർ തുടങ്ങിക്കഴിഞ്ഞതായി ഒളിമ്പിക് ബിഡ്ഡിംഗ് നടപടികളുമായി ബന്ധമുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം, 2036ലെ ഒളിമ്പിക്സിനെ കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതുവരെ തുടങ്ങിയിട്ടില്ല. 2016 ലും 2020 ലും ഖത്തർ വേദിക്കായി ശ്രമം നടത്തിയിരുന്നു. മരുഭൂമിയിലെ വേനൽക്കാല താപനിലയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അവ പരാജയപ്പെട്ടു. ഫിഫ ലോകകപ്പിൽ ചൂട് ലഘൂകരിക്കാൻ രാജ്യത്തെ സ്റ്റേഡിയങ്ങളിൽ ഉപയോഗിക്കുന്ന നൂതന എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയത് മുതലാണ് ഒളിമ്പിക്സ് സംഘടനം എന്ന സ്വപ്നം ഖത്തർ പൊടിതട്ടിയെടുക്കുന്നത്. 2019-ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ദോഹയിൽ അരങ്ങേറിയിരുന്നു.

ഒളിമ്പിക്സ് വേദി തെരഞ്ഞെടുപ്പിനുള്ള പരമ്പരാഗത ബിഡ്ഡിംഗ് പ്രക്രിയയിൽ മാറ്റം വന്നിട്ടുണ്ട്. താൽപ്പര്യമുള്ള നഗരങ്ങളിൽ നിന്ന് ഒരു വേദി തിരഞ്ഞെടുക്കുന്നതാണ് പുതിയ രീതി. ഈ രീതി ഉപയോഗിച്ചുള്ള ആദ്യഭാഗ്യം നേടിയത് ബ്രിസ്ബേൻ ആണ്. 2032 ഒളിമ്പിക്സിന് ഓസ്ട്രേലിയൻ നഗരമാണ് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ജർമനി തുടങ്ങിയ പത്തോളം രാജ്യങ്ങൾ 2036 ഗെയിംസ് നടത്തുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ ലോകകപ്പിന്റെ ഇതുവരെയുള്ള വിജയമാണ് ഖത്തറിന്റെ തുറുപ്പ്ചീട്ട്. തങ്ങൾക്ക് എന്തും സാധിക്കുമെന്ന് അവർ ഇതിനകം തെളിയിച്ചു കഴിഞ്ഞു. 2006 ഏഷ്യൻ ഗെയിംസിന്റെ ആതിഥേയത്വമാണ് 2022 ലോകകപ്പിലേക്ക് നയിച്ചതെങ്കിൽ, ഇത് തീർച്ചയായും ഒളിമ്പിക്സിലേക്ക് എത്തുമെന്നാണ് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ, മെട്രോ, വിമാനത്താവളങ്ങൾ എന്നിവ ഈ ശ്രമത്തിന് മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News