Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 590 ലിറിക്ക ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തു

May 11, 2023

May 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: എയര്‍ കാര്‍ഗോ ആന്‍ഡ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ലിറിക്ക ഗുളികകള്‍ അടങ്ങിയ ഷിപ്പ്‌മെന്റ് പിടിച്ചെടുത്തു. 590 ലിറിക്ക ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ചരക്ക് ക്ലീനര്‍ ബാഗുകളിലും അനുബന്ധ സാമഗ്രികളിലും ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത ലിറിക്ക ഗുളികകള്‍. പിടികൂടിയ ലിറിക്ക ഗുളികകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ അനധികൃതമായി കടത്തുന്നത് തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും, യാത്രക്കാരുടെ ശരീരഭാഷ മനസ്സിലാക്കി പിടികൂടുന്നതിനുള്ള തുടര്‍ച്ചയായ പരിശീലനവും നല്‍കിവരുന്നുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News