Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട,കടൽ മാർഗം കടത്താൻ ശ്രമിച്ച 120 കിലോ ഹഷീഷ് പിടികൂടി

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കടൽ മാർഗം ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 120 കിലോ ഹഷീഷ് മയക്കുമരുന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർസ് സെക്യൂരിറ്റി (MoI) വിഭാഗം പിടികൂടി.ഏഷ്യൻ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും തുടർ നിയമനടപടികൾക്കായിഇവരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

മെയ് ഒന്നിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂവായിരത്തിലേറെ നിരോധിത ലിറിക്ക ഗുളികകൾ കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു.സംശയാസ്പദമായ സാഹചര്യത്തിൽ യാത്രക്കാരന്റെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് 3,360 ഗുളികകൾ  പിടിച്ചെടുത്തത്നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ വിമാനത്താവളം ഉൾപ്പെടെയുള്ള പ്രവേശന മാർഗങ്ങളിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള കർശന പരിശോധനയാണ് വിവിധ കസ്റ്റംസ് വിഭാഗങ്ങൾ നടത്തിവരുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News