Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഉപരോധം ഖത്തറിന്റെ യഥാര്‍ത്ഥ ശേഷി പുറത്തെടുക്കാന്‍ സഹായിച്ചതായി വാണിജ്യ മന്ത്രി

September 04, 2019

September 04, 2019

ഉപരോധാനന്തര കാലഘട്ടത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഖത്തറിന്റെ മൊത്തം കയറ്റുമതി-വിദേശ വ്യാപാര രംഗങ്ങളില്‍ ദൃശ്യമായത്. 
ദോഹ: ഖത്തറിനെതിരെ ചില അയൽ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധം സത്യത്തില്‍ അനുഗ്രഹമായി മാറിയെന്നും രാജ്യത്തിന്റെ യഥാര്‍ത്ഥ ശേഷി പുറത്തെടുക്കാന്‍ സഹായിച്ചെന്നും വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് അലി ബിന്‍ അഹ്മദ് അല്‍കുവാരി. ഖത്തറിലെ കാര്‍ണീജ് മെലണ്‍ സര്‍വകലാശാലയിലെ ഡീന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിന്റെ സാമ്പത്തിക വളർച്ചയിൽ നിര്‍ണായകമായിരുന്നു ഉപരോധം.പുതുതായുള്ള വ്യാപാര ഇടപാടുകളുടെ ഒരു പരമ്പര തന്നെ ഇതിനു പിന്നാലെയുണ്ടായി.ലോകത്തുടനീളമുള്ള നിരവധി നയതന്ത്ര കേന്ദ്രങ്ങളുമായി നേരിട്ടുള്ള വാണിജ്യ പാതകള്‍ രാജ്യം സ്ഥാപിച്ചു. സുപ്രധാനമായ ആഗോള പങ്കാളികളിലേക്ക് വ്യാപാര രംഗം തിരിഞ്ഞു-കുവാരി ഖത്തറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു.

ഉപരോധാനന്തര കാലഘട്ടത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഖത്തറിന്റെ മൊത്തം കയറ്റുമതി-വിദേശ വ്യാപാര രംഗങ്ങളില്‍ ദൃശ്യമായത്. 2017ല്‍ രാജ്യത്തിന്റെ കയറ്റുമതി 2016നെ അപേക്ഷിച്ച് 18 ശതമാനം വര്‍ധിച്ച് 244 ബില്യന്‍ ഖത്തര്‍ റിയാലായി. 2018ല്‍ അത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധിച്ച് 306 ബില്യന്‍ റിയാലിന്റെ മൂല്യമുള്ളതായി. 2019 ജൂലൈയില്‍ വിദേശ വാണിജ്യ വ്യാപാര മിച്ചം 13.2 ബില്യന്‍ റിയാലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


Latest Related News