Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിസമയം റമദാനില്‍ മാറും

March 20, 2023

March 20, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ച് ക്യാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ സുലൈത്തി. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്. എല്ലാ റമദാനിലെയുംപോലെ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ടു മണിവരെയാണ് പ്രവൃത്തി സമയം.

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ വൈകിയെത്താനും അനുമതിയുണ്ട്. എന്നാല്‍ ജീവനക്കാര്‍ അഞ്ചു മണിക്കൂര്‍ ജോലി സമയം ഉറപ്പാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും റമദാനില്‍ പ്രവൃത്തി സമയത്ത് ഇളവ് അനുവദിക്കാറുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News