Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
2027ലെ ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിനും ഖത്തര്‍ ആതിഥേയരാകും 

April 28, 2023

April 28, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തര്‍ 2027ലെ ഫിബ(FIBA) ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിനും ആതിഥേയരാകും. ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പിന്റെ ഹോസ്റ്റിംഗ് അവകാശം ഖത്തര്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന് ലഭിച്ചു. 

ഖത്തര്‍ ബാസ്‌ക്കറ്റബോള്‍ ലോകകപ്പിന് സജ്ജമാണെന്നും ആരാധകര്‍ക്ക് മികച്ച സേവനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ലോകത്തിലെ മികച്ച കണക്റ്റഡ് ഡസ്റ്റിനേഷനുകളിലൊന്നായ ദോഹയിലേക്ക് മിക്ക രാജ്യങ്ങളില്‍ നിന്നും ഫ്ളൈറ്റുകളുണ്ട്. നവീകരിച്ച മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ മികച്ച അനുഭവമാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുക.

അതേസമയം ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പ് 2027ന്റെ ആതിഥേയത്വം വഹിക്കാന്‍ ഖത്തറിനെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഫിബ പ്രസിഡന്റ് ഹമാനെ നിയാങ് പറഞ്ഞു. എല്ലാ ടീമുകളും ഒരേ നഗരത്തില്‍ കളിക്കുന്നതിനാല്‍ ആരാധകര്‍ക്ക് യാത്ര എളുപ്പമാകുമെന്നും അധികൃതര്‍ അറിയിച്ചു.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News