Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
വിമാനം നിലംതൊടും മുമ്പ് പ്രസവം,ഖത്തർ എയർവെയ്‌സ് വിമാനം കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തി

June 01, 2023

June 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ദോഹയില്‍ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനത്തിന് പാകിസ്താനിലെ കറാച്ചിയില്‍ അടിയന്തര ലാൻഡിങ്.

ഗര്‍ഭിണിയായ യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് വിമാനം കറാച്ചിയില്‍ ലാൻഡിങ് നടത്തിയതെന്ന് പാകിസ്താൻ സിവില്‍ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച്‌ സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, വിമാനം നിലംതൊടും മുമ്പ് തന്നെ ഫിലിപ്പിനോ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഉടൻ പരിചരണം നല്‍കിയ ശേഷം വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു വിമാനം കറാച്ചിയില്‍ ഇറങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിമാനം മനിലയിലേക്ക് പറന്നു.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News