Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പിന് ശേഷം വീണ്ടും ആവേശത്തിമർപ്പ്,ഖത്തറിലെ ഖലീഫാ സ്റ്റേഡിയത്തിൽ താരങ്ങളിറങ്ങി

January 19, 2023

January 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :മുപ്പതിനായിരത്തോളം ഫുട്‍ബോൾ ആരാധകരെ സാക്ഷിയാക്കി ബുധനാഴ്ച വൈകുന്നേരം ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) പരിശീലന മൽസരം ശ്രദ്ധേയമായി.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കൈലിയൻ എംബാപ്പ, നെയ്മർ എന്നിവരുടെ നേതൃത്വത്തിൽ പിഎസ്ജി താരങ്ങൾ രണ്ട് മണിക്കൂറോളം ആരാധകർക്ക് മുന്നിൽ പരിശീലനം നടത്തി.ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഫൈനൽ പോരാട്ടത്തിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ വീണ്ടും ഖത്തറിൽ ബൂട്ടണിഞ്ഞത്.പരിശീലന മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുമ്പേ വിറ്റഴിഞ്ഞിരുന്നു.

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി, റണ്ണർഅപ്പ് കൈലിയൻ എംബാപ്പെ, ബ്രസീൽ താരങ്ങളായ നെയ്മർ, ക്യാപ്റ്റൻ മാർക്വിനോസ്, മൊറോക്കൻ സെൻസേഷൻ അക്രഫ് ഹക്കിമി എന്നിവരുൾപ്പെടെയുള്ള താരനിരയെ നേരിൽ കാണാൻ ആരാധകർക്ക് വീണ്ടും  അവസരം ലഭിക്കുകയായിരുന്നു.പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫിയും പരിശീലനം കാണാൻ എത്തിയിരുന്നു.

ഖത്തറിലെ പ്രധാന ആകർഷക കേന്ദ്രങ്ങളായ ലുസൈൽ മറീന ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് താരങ്ങൾ സ്റ്റേഡിയത്തിലെത്തിയത്.ഖത്തറിലെ പര്യടനം പൂർത്തിയാക്കി സൗദിയിലേക്ക് മടങ്ങുന്ന സംഘം ഇന്ന് രാത്രി  റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള സഊദി ആള്‍ സ്റ്റാര്‍ ഇലവനുമായി ഏറ്റുമുട്ടും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News