Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഡോ.മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം സമ്മാനിച്ചു

August 09, 2021

August 09, 2021

ദോഹ : ഖത്തറിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ദ്ധനും സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റുമായ ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ (ഐസിസി)അശോക ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ പ്രശസ്തി ഫലകം കൈമാറി.ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി മെഡല്‍ സമ്മാനിച്ചു.ഭാരതം നല്‍കിയ വലിയ അംഗീകാരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഡോ.മോഹന്‍ തോമസ് പറഞ്ഞു. ഖത്തറിന്റെ മണ്ണില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഡോ മോഹന്‍ തോമസ് വഹിച്ചതെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.


Latest Related News