Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
അറബ് പോപ്പ് സംഗീതത്തിലെ വിസ്മയനാദം നാൻസി അജ്‌റാം ദോഹയിൽ,സെപ്തംബർ 29 വ്യാഴാഴ്ച മാൾ ഓഫ് ഖത്തറിൽ

September 24, 2022

September 24, 2022

അൻവർ പാലേരി  

ദോഹ: പ്രശസ്ത ലെബനീസ് ഗായികയും സെൻസേഷണൽ പോപ്പ് താരവുമായ നാൻസി അജ്‌റാം ദോഹയിൽ എത്തുന്നു. സെപ്തംബർ  29 വ്യാഴാഴ്ച മാൾ ഓഫ് ഖത്തറിൽ നടക്കുന്ന  സംഗീതസംഗീത പ്രേമികൾക്കായി അരങ്ങിൽ സംഗീത വിസ്മയം തീർക്കും.  
'അറബ് പോപ്പ്  സംഗീതലോകത്തെ രാജ്ഞി'എന്നറിയപ്പെടുന്ന നാൻസി അജ്‌റാം രാത്രി 9 മണിക്ക് മാൾ ഓഫ് ഖത്തറിലെ കൂറ്റൻ ഒയാസിസ് സ്റ്റേജിലാണ് തന്റെ ചില ഹിറ്റ് ഗാനങ്ങളുമായി എത്തുക.പോപ്പ് സംഗീതത്തെ ഏറ്റവും ജനപ്രീതിയുള്ള താരമായ നാൻസി അജ്‌റാം ടെലിവിഷൻ രംഗത്തും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്.നിലവിൽ യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡർ കൂടിയാണ്.

ഉപഭോക്കളെ ആകർഷിക്കാനും മികച്ച അനുഭവം പകരാനും ലക്ഷ്യമാക്കി   ലോകപ്രശസ്ത കലാകാരന്മാരെയും പ്രദർശനങ്ങളും കൊണ്ടുവരാനുള്ള മാൾ ഓഫ് ഖത്തറിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലോകകപ്പിനോടനുബന്ധിച്ച് ഈ വർഷാവസാനം വരെ നീളുന്ന 3 മാസത്തെ പരിപാടിയുടെ ഭാഗമായാണ്  പരിപാടി സംഘടിപ്പിക്കുന്നതെന്ന് മാൾ ഓഫ് ഖത്തർ  ജനറൽ മാനേജർ എമിൽ സർക്കിസ് പറഞ്ഞു.

1983 മെയ് 16 ന് ബെയ്റൂത്തിൽ ജനിച്ച നാൻസി അജ്‌റാം  മൂന്നുതവണ അറബ് ലോകത്തെ മികച്ച ഗായികയ്ക്കുള്ള ലോക സംഗീത പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News