Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

June 20, 2022

June 20, 2022

ദോഹ :ഖത്തറിലെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ മോഷണം നടത്തിയിരുന്ന ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.

ചില വീടുകളിൽ മോഷണം നടന്നതായി അധികൃതർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

സുരക്ഷിതത്വം കുറഞ്ഞ വീടുകളാണ് താൻ ലക്ഷ്യമിട്ടതെന്നും ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എന്നിവയ്ക്ക് പുറമെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായും പ്രതി പറഞ്ഞു.

തൊണ്ടിമുതലുകൾ സഹിതം പ്രതിയെ തുടര്നടപടികൾക്കായി കൈമാറിയിട്ടുണ്ട്.

വീടിന്റെ വാതിലുകൾ സുരക്ഷിതമായി അടച്ച് സുരക്ഷ ഉറപ്പാക്കാനും വീടുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച്  സംരക്ഷിക്കാനും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ടിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News