Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഹജ്ജ് കാലമായി,ഖത്തറിൽ നിന്നുള്ള തീർത്ഥാടകർ ഉടൻ കുത്തിവെപ്പെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

June 10, 2023

June 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഹജ്ജ് തീർത്ഥാടനത്തിനുള്ള സമയമായതിനാൽ ഖത്തറിൽ നിന്നും ഹജ്ജിന് പോകുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം.

ഹജ്ജ് വേളയിൽ സാംക്രമിക രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതിനാൽ ആരോഗ്യപരമായ പ്രശ്നങ്ങൾ മുൻകൂട്ടി മനസിലാക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും വേണം.ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് തീർത്ഥാടകർക്കും, പ്രത്യേകിച്ച് രോഗികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പിഎച്ച്സിസി വ്യക്തമാക്കി.മെനിഞ്ചൈറ്റിസ്, കോവിഡ്-19 എന്നിവയ്‌ക്കെതിരെയുള്ള എല്ലാ നിർണായക പ്രതിരോധ കുത്തിവയ്പ്പുകളും മറ്റ് വാക്‌സിനേഷനുകളും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

യാത്ര പുറപ്പെടുന്നതിന് മുമ്പ് സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ, ടെറ്റനസ് എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നതാണ് അഭികാമ്യമെന്ന് പിഎച്ച്സിസി മദീനത്ത് ഖലീഫ ഹെൽത്ത് സെന്ററിലെ ഫാമിലി ഫിസിഷ്യൻ ഡോ. മായ് അൽ സമ്മക്ക് സമ്മക് പറഞ്ഞു.ഗർഭിണികളും പ്രായമായവരും വിട്ടുമാറാത്ത അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ഹജ്ജ് കർമങ്ങൾക്കിടയിലെ ശാരീരിക അവസ്ഥകൾ നേരിടാൻ  കഴിവുള്ളവരാണെന്ന് ഉറപ്പാക്കാൻ യാത്രക്ക് മുമ്പ് ഡോക്ടർമാരുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News