Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഭാഗ്യമുണ്ടെങ്കിൽ ഖത്തർ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സൗജന്യമായി കാണാം,വിമാനടിക്കറ്റും,ഹോട്ടൽ താമസവും സൗജന്യം

September 21, 2022

September 21, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സൗജന്യമായി കാണാൻ ഭാഗ്യശാലികൾക്ക് അവസരം.ഫിഫാ ലോകകപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോമിനൊപ്പം 20 മുതൽ 60 സെക്കന്റ് വരെ ദൈർഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ കൂടി അയക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്കാണ് ഇതിനുള്ള അവസരമുണ്ടാവുക. 'എവരി ബ്യുട്ടിഫുൾ ഗെയിം' എന്ന പേരിലുള്ള ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ ഇവയാണ് :

• കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം.

• ശാരീരിക ക്ഷമത തെളിയിക്കാനുള്ള രേഖ.

• സോഷ്യൽ മീഡിയ മികച്ച രീതിയിൽ        ഉപയോഗപ്പെടുത്തുന്നതിലുള്ള പ്രാവീണ്യം.

• ക്യാമറ ഉപയോഗിക്കുന്നതിലുള്ള പ്രാവീണ്യം.

• നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം.

• നവംബർ 18 മുതൽ ഡിസംബർ 19 വരെ ഖത്തറിൽ ലഭ്യമായിരിക്കണം.

ലോകത്തിന്റെ ഏതുഭാഗത്തു നിന്നുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വദേശത്ത് നിന്നും ഖത്തറിൽ വന്നുപോകാനുള്ള മടക്ക ടിക്കറ്റ്,നവംബർ 18 മുതൽ ഡിസംബർ 19 വരെ ദോഹയിൽ ഹോട്ടൽ താമസം,ഭക്ഷണം,എല്ലാ ലോകകപ്പ് മത്സരങ്ങളും കാണാനുള്ള സൗജന്യ ടിക്കറ്റ്,ഹോട്ടലിൽ നിന്ന് സ്റ്റേഡിയങ്ങളിലേക്കും തിരിച്ചുമുള്ള സൗജന്യ ഗതാഗത സൗകര്യങ്ങൾ എന്നിവ ലഭിക്കും.

വിജയിയെ ഓരോ മത്സരത്തിലും സുപ്രീം കമ്മറ്റിയിൽ നിന്നുള്ള  നിന്നുള്ള ഒരു പ്രതിനിധിയും സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ള ഒരാളും അനുഗമിക്കും.

ഖത്തറിലെ എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പിലെ മഹാവിസ്മയങ്ങൾ അനുഭവിക്കാനും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനും കഴിയുന്ന ഒരാളെയാണ് ഇതിലൂടെ അന്വേഷിക്കുന്നതെന്ന് സുപ്രീം കമ്മറ്റി കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫത്‌മ അൽ നുഐമി പറഞ്ഞു.

അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ :

beautiful-game-competition 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News