Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
2022 എന്ന മാന്ത്രിക അക്കത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുകളുമായി ഊരിദു,വിശദമായി അറിയാം

October 11, 2022

October 11, 2022

ന്യൂസ്‌റൂം ബ്യുറോ  
ദോഹ : ലോകകപ്പിനായി ലോകം മുഴുവൻ ഖത്തറിലേക്ക് വിരുന്നെത്തുമ്പോൾ  ഇതുവരെ ഒരു ടെലികോം കമ്പനിയും മുന്നോട്ടുവച്ചിട്ടില്ലാത്ത വിധം ചരിത്രത്തില്‍ സമാനതകളില്ലാത്ത ഓഫറുകളാണ് ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഉരീദു വാഗ്ദാനം ചെയ്യുന്നത്.

ഹയ്യാ സിം എടുക്കുന്നവര്‍ക്ക് 2022 പ്രാദേശിക മിനിറ്റുകള്‍, 2022 പ്രാദേശിക എസ്എംഎസ്, 2022 എംബി ഡാറ്റ എന്നിവയാണ് ഊരിദു വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ദിവസമായിരിക്കും ഈ ഓഫറുകളുടെ വാലിഡിറ്റി. മൂന്ന് ദിവസത്തിനകം സിം കാര്‍ഡ് റീചാര്‍ജ് ചെയ്താല്‍ ഈ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. നിലവില്‍ ഖത്തറില്‍ താമസിക്കുന്ന ഊരിദുവിന്റെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും 2022 ഗിഫ്റ്റ് എന്ന പേരില്‍ വ്യത്യസ്ത ആനുകൂല്യങ്ങള്‍ ലഭിക്കും.

ലോകകപ്പ് മല്‍സരങ്ങള്‍ കാണാനായി ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നവംബര്‍ ഒന്നു മുതല്‍ പുതിയ ഹയ്യാ സിം കാര്‍ഡുകള്‍ ലഭ്യമായിത്തുടങ്ങും.

ഫിഫ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉപയോഗിച്ച് ഖത്തറിലേക്ക് വരുന്ന ആരാധകര്‍ക്ക് ഹയ്യാ സിം കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നം ഊരിദു ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ സിം കാര്‍ഡ് ലഭ്യമാകുന്ന നിരവധി ഡിസ്പെന്‍സിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, ടാക്സികള്‍, മെട്രോ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍, ഫിഫ ഫാന്‍ അക്കമഡേഷനുകള്‍, ഫാന്‍ സോണുകള്‍, ഊരിദു ഷോപ്പുകള്‍, ഫ്രാഞ്ചൈസുകള്‍, ഡീലര്‍മാര്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഹയ്യാ സിം കാര്‍ഡ് സ്വന്തമാക്കാം. ഉരീദു ഇ ഷോപ്പിലൂടെ ഓണ്‍ലൈനായും സിം കാര്‍ഡ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് രീതിയിലുല്‍ ഹയ്യാ സിം കാര്‍ഡുകള്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഫിസിക്കല്‍ സിം കാര്‍ഡായും ഇലക്ട്രോണിക് സിം അഥവാ ഇ-സിം ആയും ഇത് ലഭിക്കും. ഊരിദു ഇ സ്റ്റോറില്‍ നിന്നും ഹയ്യാ സിം സബ്‌സ്‌ക്രൈബ് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ എവിടെയും സിം കാര്‍ഡ് എത്തിച്ചു നല്‍കും. ഇ-സിം കാര്‍ഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് അത് ഇമെയില്‍ വഴിയാണ് അയച്ചു തരിക. ഹയ്യാ സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനും വളരെ എളുപ്പമാണ്. ഉപഭോക്താവ് ഈരിദു ഇ-സിം കാര്‍ഡ് നെറ്റ്‌വര്‍ക്കിലേക്ക് കണക്റ്റ് ചെയ്താല്‍ ഉടന്‍ തന്നെ അത് ആക്ടിവേറ്റാകും. ഫിസിക്കല്‍ കാര്‍ഡാണെങ്കില്‍ ഊരിദു ആപ്പ് വഴിയോ ഊരിദു ഇ-ഷോപ്പ് വഴിയോ ആണ് അവ അക്ടിവേറ്റാക്കേണ്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സിം ആക്ടിവേഷന്‍ നടക്കുന്നത് എന്നതിനാല്‍ നിമിഷ നേരം കൊണ്ട് സേവനം ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയും. ഖത്തറില്‍ താമസിക്കുന്ന ഊരിദുവിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കെല്ലാം 2022 ഗിഫ്റ്റ് ഓഫര്‍ ലഭ്യമാണ്. അത് ലഭിക്കാന്‍ ഊരിദു ആപ്പ് വഴി 2022 ഗിഫ്റ്റ് ഓഫര്‍ ആക്ടിവേറ്റ് ചെയ്താല്‍ മാത്രം മതി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News