Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൽ സമ്മിശ്ര ഓൺലൈൻ പഠന രീതി തുടരും

August 17, 2021

August 17, 2021

ദോഹ : ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകല്‍ ഓണ്‍ലൈന്‍ പഠനരീതി തുടരും.എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ശരാശരി 50 ശതമാനം ഹാജര്‍നില ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

 സ്‌കൂളുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ചുള്ള നിർദേശങ്ങൾ :

1. ഒരു ക്ലാസില്‍ പരമാവധി 15 കുട്ടികള്‍ മാത്രം. വിദ്യാര്‍ഥികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം

2. ഒന്നാം ക്ലാസ് മുതല്‍ മുഴുവന്‍ കുട്ടികളും മാസ്‌ക്ക് ധരിക്കണം

3. സ്‌കൂള്‍ ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം

4. കുട്ടികള്‍ കൂടിക്കലരുന്നത് ഒഴിവാക്കുന്ന വിധത്തില്‍ പ്രവേശനവും പുറത്തുപോകലും ക്രമീകരിക്കണം

5. സ്‌കൂളില്‍ വരാന്‍ പറ്റാത്ത രീതിയിലുള്ള രോഗമുള്ളവര്‍ക്ക് ഹാജര്‍ നിബന്ധനയില്‍ ഇളവ് നല്‍കും. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം. ഹാജര്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 


Latest Related News