Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം,സൂക്ഷിച്ചില്ലെങ്കിൽ പണം നഷ്ടമാവും

September 06, 2022

September 06, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ വ്യാജ സമ്മാനങ്ങൾ വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പിന് ശ്രമം.ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നാണ് വിളിക്കുന്നതെന്നും താങ്കൾക്ക് ഐഫോൺ 13 പ്രൊ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചുകൊണ്ടാണ് പലർക്കും ഫോൺ കോളുകൾ ലഭിക്കുന്നത്.

7778 4255 എന്ന ഖത്തർ നമ്പറിൽ നിന്ന് വിളിക്കുന്നയാൾ ആദ്യം അഭിനന്ദനം അറിയിച്ച ശേഷം നിങ്ങൾക്കിഷ്ടപ്പെട്ട ഐഫോണിന്റെ കളർ അന്വേഷിക്കുകയാണ് ചെയ്യുന്നത്.തുടർന്ന് നിങ്ങളുടെ ഫോണിലേക്ക് ഒരു പിൻ നമ്പർ വരുമെന്നും അത് പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.അതേസമയം,ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള കോഡ് ആവശ്യപ്പെട്ടുകൊണ്ടോ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടോ ലുലുവിൽ നിന്ന് ഉപഭോക്താക്കളെ ബന്ധപ്പെടാറില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഉൾപെടെ ബന്ധപ്പെട്ട അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ദിനംപ്രതിയെന്നോണം നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമാവുന്നത്.നിങ്ങൾ നൽകുന്ന ഡിജിറ്റൽ  കോഡുകൾ  ഉപയോഗിച്ചും അജ്ഞാത ലിങ്കുകൾ വഴിയും ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയാണ് ഇത്തരക്കാർ പണം അടിച്ചുമാറ്റുന്നത്.

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം :

Address: CID headquarters, Duhail, Doha - Qatar
Online: Metrash2 (CID/reports)
Tel: +974 2347444
Hotline: +974 66815757
E-mail: cccc@moi.gov.qa

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News