Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് ഫൈനൽ വേദിയിൽ മെസ്സിയെ ധരിപ്പിച്ച ബിഷ്ത്തിന് 10 ലക്ഷം ഡോളർ വാഗ്ദാനം

December 22, 2022

December 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് ഫൈനൽ വേദിയിൽ ഖത്തർ അമീർ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ധരിപ്പിച്ച  ബിഷ്തിന് പത്തു ലക്ഷം ഡോളര്‍ വാഗ്ദാനം.

ഒമാനി ഷൂറ കൗണ്‍സില്‍ അംഗവും ഒമാനി ലോയേഴ്സ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റുമായ അഹമ്മദ് അല്‍ ബര്‍വാനിയാണ് മെസിയുടെ ബിഷ്ത് സ്വന്തമാക്കാന്‍ പത്തുലക്ഷം ഡോളര്‍ (ഏതാണ്ട് 8,28,42,600 രൂപ) വാഗ്ദാനം ചെയ്തത്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉയര്‍ന്ന അറബ് പൗരന്‍മാര്‍ ഔദ്യോഗിക ചടങ്ങുകള്‍ക്കും മറ്റും ധരിക്കുന്ന പരമ്ബരാഗത മേല്‍ വസ്ത്രമാണ് ബിഷ്ത്. രാജകീയതയുടെയും അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഉയര്‍ന്ന പദവിയുടെയും പ്രതീകമാണ് ബിഷ്ത് പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് ധരിക്കുക. രാജാക്കന്‍മാര്‍, മുതിര്‍ന്ന മത വ്യക്തികള്‍, രാഷ്ട്രീയ പദവിയിലുള്ളവര്‍, ഗോത്ര നേതാക്കള്‍ എന്നിവര്‍ വന്‍ വിജയങ്ങള്‍ നേടിയതിനെ ഇത് പ്രതിനിധീകരിക്കുന്നു. രാജകീയ സ്ഥാനം അലങ്കിരിക്കുന്നവര്‍ ഒരാളെ ബിഷ്ത് അണിയിച്ചാല്‍ അയാളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നാണ് അര്‍ഥം.

ഞയാറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ കപ്പ് ഉയര്‍ത്തുന്നതിന് തൊട്ടുമുന്‍പ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അല്‍താനിയാണ് മെസ്സിയെ ബിഷ്ത് ധരിപ്പിച്ചത്. സുവര്‍ണ കരയോടുകൂടിയ സുതാര്യമായ ബിഷ്ത് ധരിച്ചായിരുന്നു മെസ്സി കപ്പ് ഉയര്‍ത്തിയത്. ഈ രംഗം ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് പേര്‍ തത്സമയം വീക്ഷിച്ചു. ഇതിന്റെ വീഡിയോയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിഷ്തിനെക്കുറിച്ച്‌ അറിയാന്‍ ഗൂഗിളില്‍ അതോടെ അന്വേഷണമായി. പിറ്റേദിവസം ദോഹയിലെ പരമ്പരാഗത  വിപണിയായ സൂഖ് വാഖിഫില്‍ ബിഷ്ത് വാങ്ങാന്‍ വിദേശികളുടെ തിക്കും തിരക്കും അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.വാങ്ങാന്‍ എത്തിയവരില്‍ ഏറെയും അര്‍ജന്റീനക്കാരായിരുന്നു.. ഖത്തറില്‍ കിരീടം ചൂടിയ ഓർമ്മക്കായാണ് ബിഷ്ത് വാങ്ങുന്നതെന്നായിരുന്നു ആരാധര്‍ അഭിപ്രായപ്പെട്ടത്.

സൂഖിലെ ബിഷ്ത് അല്‍സാലേം വര്‍ക്ക് ഷോപ്പിലാണ് മെസ്സിയുടെ ബിഷ്ത് തയ്യാറാക്കിയത്. 2,200 ഡോളറാണ് വില. രണ്ട് ബിഷ്തായിരുന്നു ഇവിടെ നിന്നും ലോകകപ്പ് ഉദ്യോഗ്സഥര്‍ വാങ്ങിയത്. ഏറ്റവും ഭാരം കുറഞ്ഞതും സുതാര്യവുമായ തുണികൊണ്ടുള്ള ബിഷ്തായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആര്‍ക്കു വേണ്ടിയാണ് ഇവ വാങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നില്ല. കൈകൊണ്ട് തുന്നിയതായിരുന്നു ഇവ രണ്ടും. ജര്‍മനിയില്‍ നിന്നുള്ള സ്വര്‍ണ നൂലിലും ജപ്പാനില്‍ നിന്നുള്ള നജാഫി കോട്ടര്‍ തുണിയും ചേർത്താണ് മെസ്സിയുടെ  ബിഷ്ത് തുന്നിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. സാധാരണ ഓരോ ബിഷ്തും തയ്യാറാക്കാന്‍ ഒരാഴ്ച എടുക്കും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News