Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തര്‍ ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ചലച്ചിത്രം റിലീസ് ചെയ്തു

March 25, 2023

March 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക ചലച്ചിത്രം റിലീസ് ചെയ്തു. മിഡിലീസ്റ്റില്‍ നടന്ന ആദ്യ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചലച്ചിത്രമായ റൈറ്റണ്‍ ഇന്‍ ദ സ്റ്റാര്‍സ് ആണ് റിലീസ് ചെയ്തത്. വെല്‍ഷ് നടനും ഫുട്‌ബോള്‍ ആരാധകനുമായ മൈക്കല്‍ ഷീനാണ് ചിത്രത്തിന് നരേഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രം ഫിഫ പ്ലസ് എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

2022 ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ 172 ഗോളുകളാണ് പിറന്നത്. ഫിഫ ലോകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍ കണക്ക് അതുവരെ 171 ആയിരുന്നു. അതാണ് ഖത്തറില്‍ തിരുത്തി കുറിച്ചത്.  1998ലും 2014ലുമാണ് 171 ഗോളുകള്‍ പിറന്നത്. 

ഖത്തറില്‍ നടന്ന ലോകകപ്പ് മത്സരങ്ങള്‍ അഞ്ച് ബില്യണ്‍ ആളുകളാണ് കണ്ടത്. ഇത്തരത്തില്‍ 2022 ഫിഫ ലോകകപ്പ് നിരവധി റെക്കോര്‍ഡുകള്‍ ഭേദിക്കുകയും നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 3.4 ദശലക്ഷം കാണികളാണ് ഖത്തര്‍ സ്‌റ്റേഡിയത്തില്‍ നേരിട്ടെത്തി കളി കണ്ടത്. ലോകമെമ്പാടുമുള്ള ആരാധകരുടെ വീക്ഷണകോണിലൂടെയാണ് ഖത്തറില്‍ നടന്ന ഫിഫ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ഈ ചലച്ചിത്രം അവതരിപ്പിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News