Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
നമ്പർ പ്ളേറ്റിലെ ലോകകപ്പിന് വില 1.8 മില്യൺ,അമ്പത് വാഹനങ്ങളിൽ ലോകകപ്പ് ചിഹ്നം തെളിയും

May 28, 2022

May 28, 2022

ദോഹ : ഖത്തർ ഗതാഗത മന്ത്രാലയം നടത്തിയ വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലത്തിൽ ലോകകപ്പ് ചിഹ്‌നം അടങ്ങിയ  ഏറ്റവും ആകർഷകമായ നമ്പർ വിറ്റുപോയത് 1.8 മില്യൺ റിയാലി((ഏകദേശം അഞ്ചു ലക്ഷം ഡോളർ)നാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നമ്പർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലേലം ചെയ്ത 50 നമ്പർ പ്ലേറ്റുകളിലും ഫിഫ ലോക കപ്പ് ലോഗോ പ്രദർശിപ്പിക്കും. ഈ നമ്പറുകളിൽ മാത്രമേ ലോഗോ ഉണ്ടായിരിക്കുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.ലേലം വിളിച്ചവർ രണ്ട് ദിവസത്തിനുള്ളിൽ പണമടച്ച് നമ്പർ സ്വീകരിക്കണം. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും.ജൂൺ ആദ്യത്തിൽ ലോകകപ്പ് ചിഹ്നം പതിച്ച കാറുകൾ നിരത്തുകളിൽ എത്തുമെന്ന് ട്രാഫിക് വിഭാഗം ഈയിടെ അറിയിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ സ്പെഷ്യൽ ടെലിഫോൺ, കാർ നമ്പറുകൾ ലേലത്തിലൂടെയാണ് ഉടമകൾ സ്വന്തമാക്കാറുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News