Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
'ആ നദിയോട് പേരു ചോദിക്കരുത്', ഖത്തറിലെ പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

November 01, 2022

November 01, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :എഴുത്തുകാരിയും ചെറുകാട് അവാർഡ് ജേതാമായ  ഷീലാ ടോമിയുടെ രണ്ടാമത്തെ നോവലായ 'ആ നദിയോട് പേരു ചോദിക്കരുത്' ഖത്തറിലെ പ്രകാശനവും പുസ്തക ചർച്ചയും സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചു. സംസ്‌കൃതി പ്രതിമാസ സാഹിത്യ സദസ്സിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസ്കൃതി പ്രസിഡൻ്റ്  അഹമ്മദ് കുട്ടി, ഐസിസി  പ്രസിഡൻ്റ്  പി എൻ ബാബുരാജിന് പുസ്തകം കൈമാറി ഖത്തറിലെ പ്രകാശനം നിർവ്വഹിച്ചു.
ഷീല ടോമിയുടെ ആദ്യ നോവൽ വല്ലി ജെസിബി പുരസ്കാരത്തിന്റെ ചുരുക്കപട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ നോവൽ വായനക്കാരിലേക്ക് എത്തുന്നത്.

പിറന്ന മണ്ണിൽ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ് നോവൽ പറയുന്നത്.പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ കോർത്തിണക്കിയുള്ള ശബ്ദാവിഷ്കാരവും ഒരുക്കിയിരുന്നു.

പി എൻ ബാബുരാജൻ , അഹമ്മദ് കുട്ടി, സംസ്‌കൃതി ആക്ടിങ് ജനറൽ സെക്രട്ടറി സാൾട്ടസ് ജെ സാമുവൽ എന്നിവർ ആശംസകൾ നേർന്നു. ഇ എം സുധീർ മോഡറേറ്ററായിരുന്നു. എഴുത്തുകാരൻ ശ്രീനാഥ് ശങ്കരൻ കുട്ടി പുസ്തകം പരിചയപ്പെടുത്തി സംസ്‌കൃതി വനിതാ വേദി പ്രസിഡണ്ട് പ്രതിഭ രതീഷ്, റഷി പനച്ചിക്കൽ എന്നിവർ വായനാനുഭവം പങ്കുവെച്ചു.  പൊതുചർച്ചയുടെ ഭാഗമായി സുഹാസ് പാറക്കണ്ടി, ശ്രീകല ജിനൻ, അമ്പിളി സുനിൽ പ്രഭ , സമീർ  എന്നിവർ സംസാരിച്ചു.

നോവലിന്റെ  നാൾവഴികളും എഴുത്തനുഭവങ്ങളും അടയാളപ്പെടുത്തി ഷീലാ ടോമി സംസാരിച്ചു.സംസ്‌കൃതി ആർട്സ് & കൾച്ചറൽ വിഭാഗം കൺവീനർ ബിജു പി.മംഗലം സ്വാഗതവും, സംസ്കൃതി ട്രഷറർ ശിവാനന്ദൻ നന്ദിയും പ്രകാശിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News