Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്ന കുട്ടികൾക്ക് വിലക്ക്,ആശയക്കുഴപ്പം തീരാതെ രക്ഷിതാക്കൾ

September 06, 2021

September 06, 2021

അൻവർ പാലേരി 

ദോഹ : കുടുംബ സന്ദർശക വിസയിൽ ഖത്തറിൽ എത്തുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനം അനുവദിക്കാത്തത് രക്ഷിതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.കുട്ടികളുമായി സന്ദർശക വിസയിൽ ഖത്തറിലേക്ക് വരാനിരുന്ന നിരവധി പേരാണ് ഇതോടെ പ്രതിസന്ധിയിലായത്.വിസ ലഭിച്ച പലരും കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളുടെ വിവരങ്ങൾ ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രവേശനാനുമതി ലഭിച്ചിരുന്നില്ല.ഇതേതുടർന്ന് സംശയ നിവാരണത്തിനായി ചിലർ ഖത്തറിലെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് എംബസി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അതേസമയം,ഫാമിലി വിസിറ്റ്,ടൂറിസ്റ്റ് വിസകൾക്ക് പുറമെ താമസ വിസയിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വാക്സിനെടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ലെന്നാണ് എംബസിയുടെ ട്വീറ്റിൽ പറയുന്നത്.ഖത്തറിലെ യാത്രാ മാനദണ്ഡം അനുസരിച്ച് വാക്സിനെടുത്ത മാതാപിതാക്കൾക്കൊപ്പം വരുന്ന വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കില്ല.ഇതുപ്രകാരം,കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മലയാളികൾ പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഖത്തറിൽ എത്തിയിരുന്നു.

ഇതിനിടെ,ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് നൽകിയ മാർഗ നിർദേശത്തിൽ ഖത്തറിൽ താമസ വിസയുള്ള വാക്സിനെടുക്കാത്ത കുട്ടികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


Latest Related News