Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പരിക്കില്ലാത്ത 'നെയ്മറെ' കണ്ട് ആരാധകർ ഞെട്ടി,സംഘാടകരെ കുഴക്കിയ അപരൻ ആരാധകരെയും പറ്റിച്ചു

November 30, 2022

November 30, 2022

ന്യൂസ്‌റൂം ബ്യുറോ  
ദോഹ : പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളത്തിലിറങ്ങാൻ സൂപ്പർ താരം നെയ്‌മർക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സ്റ്റേഡിയത്തിലെത്തിയ 'അപരൻ'സംഘാടകരെയും ആരാധകരെയും വട്ടംകറക്കി.നെയ്‌മറുടെ അപരനാണെന്ന് തിരിച്ചറിയാതെ സ്റ്റേഡിയത്തിലെ നിരോധിത മേഖലയിൽ വരെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കൊണ്ടുപോയതായാണ് റിപ്പോർട്ട്.. പാരീസുകാരനായ സോസിയ ഡാനെയാണ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഏറെ നേരം ആശയക്കുഴപ്പത്തിലാക്കിയത്.

ബ്രസീൽ,സ്വിട്സർലാൻഡ് മത്സരത്തിന് തൊട്ടുമുൻപ് സ്റ്റേഡിയത്തിന് മുന്നിൽ നെയ്‌മറെത്തി. പിന്നെ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നു. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അല്ലാതെ മറ്റാർക്കും അനുമതിയില്ലാതെ എത്താനാവാത്ത ഇടത്തുൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ എത്തിച്ചു. ഇയാൾക്കൊപ്പം ആരാധകർ  സെൽഫിയെടുക്കുകയും ചെയ്തു.

ബ്രസീലിന്‍റെ ജേഴ്‌സിയും കൂളിംങ് ഗ്ലാസും അണിഞ്ഞെത്തിയ ഇയാളുടെ ദേഹത്ത് പച്ചകുത്തിയിരിക്കുന്നത് പോലും നെയ്‌മറുടേത് പോലെയാണ്. കളത്തിലിറങ്ങാതിരുന്ന നെയ്‌മർ ഗ്യാലറിയിലുണ്ടെന്നറിഞ്ഞ ആരാധകര്‍ സെല്‍ഫിയും ചിത്രങ്ങളുമെടുക്കാന്‍ തിരക്കുകൂട്ടി. തിരക്ക് കൂടിയതോടെ ഒടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് സോസിയ ഡാനെയെ കണ്ടെയ്‌നർ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

ഇടയ്ക്കിടെ ദോഹയുടെ തെരുവുകളിൽ അപരൻ നെയ്മർ നടക്കാനിറങ്ങുന്നതും ആരാധക്കൂട്ടത്തെ സൃഷ്ടിക്കുന്നുണ്ട്. എട്ടര ലക്ഷത്തോളം പേരാണ് ഈ സ്റ്റാർ അപരനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News