Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ 'മാസ്റ്റർ പീസ് ഓഫ് ഫർണിച്ചർ ഡിസൈൻ' പ്രദർശനം

August 09, 2023

August 09, 2023

ഖദീജ അബ്രാർ 
ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ഫർണിച്ചറുകളുടെ ശേഖരം കാണാൻ ഖത്തറിലെ ഉപഭാക്താക്കൾക്ക് അവസരം.സെപ്റ്റംബർ 8 മുതൽ ഡിസംബർ 9 വരെ ഖത്തർ മ്യൂസിയത്തിലെ എം-7 ഗാലറിയിലാണ് പ്രദർശനം ഒരുക്കുന്നത്..

ജർമനിയുടെ വിട്ര ഡിസൈൻ മ്യൂസിയത്തിന്റെ പങ്കാളിത്തത്തോടെയാണ് 'മാസ്റ്റർ പീസ് ഓഫ് ഫർണിച്ചർ ഡിസൈൻ' എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നത്.18-ാം നൂറ്റാണ്ടു മുതലുള്ള ക്‌ളാസിക്കൽ ഡിസൈനുകൾ ഉൾപെടെ മ്യൂസിയത്തിലെ പ്രധാന ശേഖരങ്ങളിൽ നിന്നുള്ള 52 ഫർണിച്ചറുകളാണ് പ്രദർശനത്തിലുണ്ടാവുക.

ഐക്കണിക് ചെയർ ഡിസൈനുകൾക്ക് പേരുകേട്ട മാഴ്‌സൽ ബ്രുയറിന്റെ ചാരു കസേര, പ്രശസ്ത ഫർണിച്ചർ ഡിസൈനർമാരായ ഫിലിപ്പി സ്റ്റാർക്കിന്റെ ബ്രൂം ചെയറും, വെർണർ പാന്റണിന്റെ പാന്റൺ ചെയറും, സഹ ഹദീദ് ഡിസൈൻ ചെയ്ത മെസ ടേബിൾ തുടങ്ങിയ പൗരാണികത മുറ്റിയ അപൂർവ ഡിസൈൻ ഫർണിച്ചറുകളാണ് പ്രദർശനത്തിന്റെ സവിശേഷത..കൂടാതെ, ലി കോർബുസിയർ, ചാർളി, റേ ഇമെസ്, ഫ്ലോറൻസ് നോൾ തുടങ്ങിയ പ്രശസ്ത മോഡേൺ ഡിസൈനർമാരുടെ ഡിസൈനുകളും പ്രദർശനത്തിലുണ്ടാകും.

കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ, സ്‌കാൻഡിനേവിയൻ, ഇറ്റാലിയൻ യുദ്ധാനന്തര ആധുനികത, ഉത്തരാധുനികത തുടങ്ങിയ നിരവധി ശൈലികളും കലാപരമായ ആശയങ്ങളും സൂചിപ്പിക്കുമുന്ന പ്രദർശനമാണിത്.

മോഡേൺ ഫർണിച്ചർ ഡിസൈനുകളെക്കുറിച്ചുള്ള അറ്റ്‌ലസ് ഓഫ് ഫർണിച്ചർ ഡിസൈൻ പുസ്തകവും സന്ദർശകർക്കായി പ്രദർശിപ്പിക്കും.. 20 വർഷം നീണ്ട ഗവേഷണത്തിന്റെ ബാക്കിപത്രമാണ് ഈ പുസ്തകം. മ്യൂസിയത്തിലെ ഗിഫ്റ്റ് ഷോപ്പുകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News