Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ തൊഴിൽ വിപണിയിൽ ഉണർവ്,തൊഴിലവസരങ്ങളുമായി നിരവധി കമ്പനികൾ

September 03, 2023

News_Qatar_Malayalam

September 03, 2023

അൻവർ പാലേരി

ദോഹ : ലോകകപ്പിന് ശേഷമുണ്ടായ മാന്ദ്യത്തിന് ശേഷം ഖത്തറിൽ തൊഴിൽ വിപണി വീണ്ടും സജീവമാകുന്നു.വിവിധ കമ്പനികളിലായി ദിവസവും നൂറു കണക്കിന് തൊഴിലവസരങ്ങളാണ് പുതുതായി ഉണ്ടാകുന്നത്.

ലോകകപ്പിനടനുബന്ധിച്ച് പ്രഖ്യാപിച്ച ഹയ്യ കാർഡ് ആനുകൂല്യം ഉപയോഗപ്പെടുത്തി നിരവധി തൊഴിലന്വേഷകർ രാജ്യത്തേക്ക് എത്തിയിരുന്നെങ്കിലും ഇത്തരം സന്ദർശകർക്ക് ജോലി ചെയ്യുന്നതിന് വിലക്കുള്ളതിനാൽ വലിയൊരു വിഭാഗം നാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ട്.അതേസമയം,ഏതെങ്കിലും മേഖലയിൽ തൊഴിൽ മേഖലയിൽ വൈദഗ്ദ്യമുള്ളവർ നല്ല സ്ഥാപനങ്ങൾ കണ്ടെത്തി അഭിമുഖം നൽകിയ ശേഷം തൊഴിൽ വിസയിൽ തിരിച്ചെത്തുകയോ തിരിച്ചു വരാനുള്ള തയാറെടുപ്പിലോ ആണ്.അതേസമയം,അവിദഗ്ധ തൊഴിലാളികൾക്ക് നിർമാണ മേഖലയിൽ ഉൾപെടെ തൊഴിൽ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ട്.

ലോകകപ്പിന് ശേഷം നാട്ടിലെ ചില ട്രാവൽ ഏജൻസികൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ഹയ്യ ആനുകൂല്യത്തിൽ നിരവധി പേരെയാണ് ഖത്തറിലേക്ക് അയച്ചത്.ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും തൊഴിൽ രഹിതരാണ്.പുതുതായി വരുന്ന തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും ഖത്തറിൽ തൊഴിൽ വിസയും എൻ.ഒ.സിയുമുള്ളവരെ ലക്ഷ്യമാക്കിയുള്ളതായതിനാൽ ഹയ്യ കാർഡിൽ എത്തിയവർക്ക് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനാവില്ല.

ഈ സെപ്തംബർ കഴിയുന്നതോടെ,ഖത്തറിൽ ഇനിയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.കാലാവസ്ഥ മെച്ചപ്പെടുന്നതോടെ,രാജ്യത്തെ ടൂറിസം വിപണിയിലും വലിയ ഉണർവ് പ്രതീക്ഷിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News