Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ 2024 ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ്: ഉദ്ഘാടന ചടങ്ങിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു 

December 09, 2023

 News_Qatar_Malayalam

December 09, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ദോഹ 2024 ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. 2024 ഫെബ്രുവരി 4-ന് വൈകുന്നേരം 6:00 മണിക്ക് ആസ്പയർ ഡോമിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

ഒന്നാം കാറ്റഗറി സീറ്റുകൾക്ക് 200 ഖത്തർ റിയാലും രണ്ടാം കാറ്റഗറിക്ക് 120 ഖത്തർ റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 4ന് വൈകിട്ട് നടക്കുന്ന നീന്തൽ മത്സരം കാണാനും ടിക്കറ്റ് എടുക്കുന്നവർക്ക് അവസരമുണ്ട്.

ഖത്തറിന്റെ പുരാതന സമുദ്ര ചരിത്രം ആഘോഷിക്കുന്ന സെഗ്‌മെന്റുകളും പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്‌കാരിക സമൃദ്ധിയും വൈവിധ്യവും പ്രദർശിപ്പിക്കുന്ന പരേഡും, ഐക്യത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ചൈതന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികളും ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരിക്കും.

ഓപ്പണിംഗ് സെറിമണിയുടെ ടിക്കറ്റുകളും, മത്സരത്തിന്റെ ടിക്കറ്റുകളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി. 

ടിക്കറ്റ് ലിങ്ക്: https://www.worldaquatics-doha2024.com/en/ticketing

2024 ഫെബ്രുവരി 2 മുതല്‍ 18 വരെയാണ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് മത്സരം. ആവേശകരമായ മത്സരത്തില്‍ 190ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2600റോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. നീന്തല്‍, വാട്ടര്‍ പോളോ, ഡൈവിംഗ്, ആര്‍ട്ടിസ്റ്റിക് സ്വിമ്മിംഗ്, ഓപ്പണ്‍ സ്വിമ്മിംഗ്, ഹൈ ഡൈവിംഗ് എന്നീ ആറ് ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആസ്‌പെയര്‍ ഡോം, ഹമദ് അക്വാട്ടിക് സെന്റര്‍, ദോഹ ഓള്‍ഡ് പോര്‍ട്ട് എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News