Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഇസ്രായേൽ തടവുകാരുടെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് സാറാ നെതന്യാഹു ഷെയ്‌ഖ മോസക്ക് നിവേദനം നൽകി

March 12, 2024

news_malayalam_israel_hamas_attack_updates

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ മാതാവും, ഖത്തർ ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സനുമായ ഷെയ്ഖ മോസയ്ക്ക് നിവേദനം നൽകിയതായി റിപ്പോർട്ട്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് കത്ത് പുറത്തുവിട്ടത്.

" റമദാനിൽ ഇസ്രായേൽ ബന്ദികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിന് നിങ്ങളുടെ ഗണ്യമായ സ്വാധീനം പ്രയോജനപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. തടവുകാരിൽ 19 സ്ത്രീകളുണ്ട്. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും അപകടത്തിലാകുമ്പോൾ ഞങ്ങൾക്ക് നിശബ്ദത പാലിക്കാനോ മാറിനിൽക്കാനോ കഴിയില്ല," - സാറ എഴുതി. 

അതേസമയം, ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസയിലെ ഇസ്രായേല്‍ യുദ്ധം സംബന്ധിച്ച് ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയുടെ വിവരം നെതന്യാഹുവിന്റെ ഓഫീസ് എക്സില്‍ പങ്കുവച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ വിദേശ നയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News