Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ സുരക്ഷാ സംവിധാനങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്ന വത്തൻ എക്സർസൈസ് നവംബർ 6 മുതൽ 8 വരെ നടക്കും 

October 26, 2023

news_malayalam_event_updates_in_qatar

October 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സുരക്ഷാ സംവിധാനങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്ന വത്തൻ എക്സർസൈസ് നവംബറിൽ നടക്കും. ആഭ്യന്തര മന്ത്രിയും ലെഖ്‌വിയ ഫോഴ്‌സ് കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നവംബർ 6 മുതൽ 8 വരെയാണ് പരിപാടി. ഈ വർഷത്തെ പ്രദർശനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് വത്തൻ എക്സർസൈസ് സംഘാടക സമിതി അറിയിച്ചു.

ഖത്തറിലെ സൈനിക, സിവിലിയൻ ഏജൻസികളും അഭ്യാസത്തിന്റെ ഭാഗമാകും. ദുഹൈലിലെ ലെഖ്‌വിയ ആസ്ഥാനത്ത് ഇന്നലെ (ബുധനാഴ്ച) നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരിപാടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറും വത്തൻ എക്സർസൈസ് 2023 മീഡിയ സെൽ കമാൻഡറുമായ ബ്രിഗ് അബ്ദുള്ള ഖലീഫ അൽ-മുഫ്താഹ്, ലെഖ്‌വിയ ഫോഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഫോർ ലോജിസ്റ്റിക്‌സ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ, വത്തൻ എക്സർസൈസ് 2023 കമാൻഡർ ലഫ്. മുഹമ്മദ് അഹമ്മദ് ജാബർ അബ്ദുള്ള എന്നിവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.

വിദഗ്ധരുടെ പഠനത്തിന് ശേഷമുള്ള എല്ലാത്തരം അപകടസാധ്യതകളെയും വെല്ലുവിളികളെയും അടിസ്ഥാനമാക്കിയ ഇവന്റുകൾ, സാഹചര്യങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്ന ഓഫീസ്, ഫീൽഡ് വ്യായാമങ്ങളാണ് വത്തൻ എക്സർസൈസ് 2023-ൽ ഉൾപ്പെടുന്നത്. മെഗാ സ്പോർട്സ് ഇവന്റുകളിലും പ്രവർത്തനങ്ങളിലും സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിൽ സന്നദ്ധത ഉയർത്താനും പരീക്ഷിക്കാനുമാണ് വത്തൻ എക്സർസൈസ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗ് അൽ-മുഫ്താഹ് പറഞ്ഞു. ഖത്തറിൽ മുമ്പ് നടന്ന വത്തൻ എക്സർസൈസ് നല്ല ഫലങ്ങളും പാഠങ്ങളും നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത മാസം നടക്കാനിരിക്കുന്ന വത്തൻ എക്സർസൈസിൽ സ്വകാര്യ സുരക്ഷാ, സേവന ഏജൻസികൾക്ക് പുറമെ എല്ലാ സൈനിക അധികാരികളുടെയും 30-ലധികം സ്ഥാപനങ്ങളുടെയും അധികാരികളുടെയും സർക്കാർ ഏജൻസികളുടെയും പങ്കാളിത്തമുണ്ടെന്ന് ലെഫ്റ്റനന്റ് കേണൽ അൽ-കാബി അറിയിച്ചു.

വിവിധ സംഭവങ്ങളോടുള്ള പ്രതികരണത്തിന്റെ വേഗത അളക്കുന്നതിനും സജീവമാക്കുന്നതിനുമായി രാജ്യത്ത് സംഘടിപ്പിക്കുന്ന പ്രധാന കായിക മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളില്‍ സന്നദ്ധത ഉയര്‍ത്താനും പരീക്ഷിക്കാനും ‘വതന്‍ എക്‌സര്‍സൈസ് 2023’ ലക്ഷ്യമിടുന്നതായി പത്രസമ്മേളനത്തില്‍ സംസാരിച്ച ബ്രിഗേഡിയര്‍ അല്‍ മുഫ്ത പറഞ്ഞു. കമാന്‍ഡ്, നിയന്ത്രണം, സംയുക്ത സഹകരണം എന്നിവയുടെ സംവിധാനം, റോളുകളുടെ സംയോജനം നേടുന്നതിനും ആവശ്യമായ ജോലികള്‍ കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കുന്നതിനും. അടുത്ത സഹകരണം വര്‍ദ്ധിപ്പിക്കുക, അനുഭവങ്ങള്‍ കൈമാറുക, പങ്കെടുക്കുന്ന കക്ഷികള്‍ക്കിടയില്‍ മികച്ച നടപടിക്രമങ്ങള്‍ തിരിച്ചറിയുക എന്നിവയും ഇത് ലക്ഷ്യമിടുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News