Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന കണ്ടെയ്നറുകൾ അഞ്ച് പ്രദേശങ്ങളിൽ കൂടി വിതരണം ചെയ്തു 

December 19, 2023

Malayalam_Gulf_News

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വേർതിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അഞ്ച് പ്രദേശങ്ങളിൽ കൂടിവിതരണം ചെയ്തു. അൽ തുമാമ, നുഐജ (44) എന്നീ പ്രദേശങ്ങളിലാണ് പുതിയ കണ്ടെയ്‌നറുകൾ ലഭ്യമാക്കിയത്.

ചാര നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, മെറ്റലുകൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളും, നീല നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഭക്ഷ്യ മാലിന്യങ്ങളും ശുചീകരണ സാമഗ്രികളും എന്നിങ്ങനെയാണ് വേർതിരിക്കേണ്ടത്. ഖത്തർ നാഷണൽ വിഷൻ 2030യുടെ ഭാഗമായാണ്  പദ്ധതി. കഴിഞ്ഞ മാസം ഉം ലഖ്ബ, മദീന ഖലീഫ (തെക്ക്), അൽ മർഖിയ, നുഐജ, ഹിലാൽ എന്നിവിടങ്ങളിലാണ് കണ്ടെയ്നറുകൾ സ്ഥാപിച്ചിരുന്നു. 

2026-ൽ ഉം സലാൽ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ എന്നിവിടങ്ങളിലും, 2027 അവസാനത്തോടെ അൽ റയാൻ, അൽ വക്ര, അൽ ഷിഹാനിയ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കുമെന്ന് ജനറൽ ക്ലെൻലിനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മാരി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News