Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലുള്ളവർക്ക് അമേരിക്കയിൽ വിദ്യാഭ്യാസവും സ്‌കോളർഷിപ്പും വാഗ്ദാനം ചെയ്ത് തട്ടിപ്പ്,മുന്നറിയിപ്പുമായി യു.എസ് എംബസി

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തറിലുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാനുള്ള അവസരവും സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള പരിശീലന പരിപാടികളും വാഗ്ദാനം ചെയ്‌ത്‌ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി ഖത്തറിലെ അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി.അമേരിക്കയിൽ വിദ്യാഭ്യാസം തുടരാൻ താൽപ്പര്യമുള്ള ഖത്തറിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പിനുള്ള ശ്രമങ്ങൾ നടക്കുന്നത്.ഇത്തരം ലിങ്കുകൾ തുറക്കരുതെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിക്കരുതെന്നും എംബസി നിർദേശിച്ചു.

“കഴിഞ്ഞ ഏതാനും മാസങ്ങളായി, യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിദ്യാഭ്യാസ അവസരങ്ങൾ, സ്കോളർഷിപ്പുകൾ, പരിശീലന പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കാനാണെന്ന തരത്തിലുള്ള  ഇത്തരം ഓഫറുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇത്തരം ഫോൺ കോളുകൾ, ടെക്‌സ്‌റ്റുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ അല്ലെങ്കിൽ ഇമെയിലുകൾ എന്നിവയോട് പ്രതികരിക്കുകയോ  വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടുകയോ ചെയ്യരുത്." ഖത്തറിലെ താമസക്കാർ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും യുഎസ് എംബസി  പ്രസ്താവനയിൽ ആവശ്യപ്പെട്ടു

 ഖത്തർ നിവാസികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചുള്ള  വിശ്വസനീയമായ വിവരങ്ങളും അപേക്ഷിക്കേണ്ട നടപടിക്രമങ്ങളും എംബസി സൗജന്യമായി നൽകുന്നുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News