Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ വാഹനമോടിക്കുമ്പോൾ നിയമലംഘനം വേണ്ട,പിടികൂടാൻ നൂതന സാങ്കേതിക വിദ്യയിലുള്ള റഡാറുകളുണ്ടെന്ന് ഗതാഗത മന്ത്രാലയം 

August 20, 2023

August 20, 2023

ഖദീജ അബ്രാർ 

ദോ​ഹ: ഖത്തറിലെ ഡ്രൈവർമാരുടെ നിയമലംഘനങ്ങൾ പിടികൂടാൻ  നൂതന റഡാറുകൾ സ്ഥാപിച്ചതായി അധികൃതർ ഓർമിപ്പിച്ചു..സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതവേഗതയിൽ വാഹനമോടിക്കുക എന്നീ നിയമലംഘനങ്ങൾ പുതിയ റഡാറുകൾ നിരീക്ഷിക്കും. ഇതിനായി ഓട്ടോമേറ്റഡ് മോണിറ്ററിംഗ് 2023 സെപ്റ്റംബർ 3-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം  ഓട്ടോമാറ്റിക് മോണിറ്ററിംഗ് റഡാറുകൾ  പ്രവർത്തിക്കുന്നുണ്ട്.ഡ്രൈവർമാരുടെ വളരെ ചെറിയ നിയമലംഘനങ്ങൾ പോലും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഈ റഡാറുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News