Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ തദ്‌വീർ ആർട്ട് എക്‌സിബിഷൻ സൂഖ് വാഖിഫിൽ ആരംഭിച്ചു

February 19, 2024

news_malayalam_event_updates_in_qatar

February 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 'തദ്‌വീർ ആർട്ട് എക്‌സിബിഷൻ' സൂഖ് വാഖിഫിൽ ആരംഭിച്ചു. ഖത്തർ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽതാനി പ്രദർശനം ഇന്നലെ (ഞായറാഴ്ച) ഉദ്ഘാടനം ചെയ്‌തു. സൂഖ് വാഖിഫിലെ വെസ്റ്റേൺ സ്‌ക്വയറിലാണ് പ്രദർശനം. പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഖത്തർ ഉൾപ്പടെയുള്ള 17 ലധികം രാജ്യങ്ങളിൽ നിന്നുള്ള 30ലധികം കലാകാരന്മാരുടെ പങ്കാളിത്തവും പ്രദർശനത്തിലുണ്ട്.

പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ബിൻ മുത്തലാഖ് അൽ ഖഹ്താനി, സംസ്ഥാനത്തെ അംഗീകൃത അംബാസഡർമാർ, നയതന്ത്രജ്ഞർ, മറ്റ് കലാകാരന്മാർ, മാധ്യമ പ്രവർത്തകർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

"ഇരുമ്പ്, കടലാസ്, മരം" എന്നീ മൂന്ന് പ്രധാന ഘടകങ്ങളിലാണ് പ്രധാനമായും എക്‌സിബിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുസ്ഥിരതയുടെ മേഖലയിൽ ഖത്തറിൻ്റെ കാഴ്ചപ്പാട് കൈവരിക്കാനും, മേഖലയിലെ കലാകാരന്മാരുടെ സർഗ്ഗാത്മകത സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിക്കാനുമാണ് എക്സിബിഷൻ ലക്ഷ്യമിടുന്നത്. മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള നല്ല ആശയങ്ങളും പെരുമാറ്റങ്ങളും സ്വീകരിക്കാൻ കലകളിലൂടെ സാധ്യമാകും," സൂഖ് വാഖിഫ് ആർട്‌സ് സെൻ്റർ മാനേജർ റൗദ അൽ മൻസൂരി പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News