Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ സ്പോർട്സ് സിറ്റി മെട്രോ സ്‌റ്റേഷന് ജിഎസ്എഎസ് പ്ലാറ്റിനം അവാർഡ് 

March 06, 2024

news_malayalam_metro_updates_in_qatar

March 06, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിലെ സ്പോർട്സ് സിറ്റി മെട്രോ സ്‌റ്റേഷന് ജിഎസ്എഎസ് പ്ലാറ്റിനം അവാർഡ് ലഭിച്ചു. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റിൻ്റെ (GORD) സുസ്ഥിര പ്രവർത്തനങ്ങൾക്കുള്ള ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്‌മെൻ്റ് സിസ്റ്റം (GSAS) പ്ലാറ്റിനം സർട്ടിഫിക്കറ്റ് ദോഹ മെട്രോയിലെ സ്‌പോർട് സിറ്റി സ്റ്റേഷന് ലഭിച്ചതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു. ഖത്തർ റെയിൽ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ചീഫ് അജ്‌ലാൻ ഈദ് അൽ ഇനാസി, സ്‌പോർട് സിറ്റി സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ GORD സ്ഥാപക ചെയർമാൻ ഡോ. യൂസഫ് മുഹമ്മദ് അൽ ഹോറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ദോഹ മെട്രോ സ്റ്റേഷനുകളിൽ ഗ്രീൻ ബിൽഡിംഗ് സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിനും, സുസ്ഥിരത വർധിപ്പിക്കുന്നതിനും, വിവിധ മെട്രോ സൗകര്യങ്ങളുടെ ഉയർന്ന നിലവാരത്തിനുമുള്ള ഖത്തർ റെയിലിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് നേട്ടം. ഊർജ്ജ കാര്യക്ഷമത, ഇൻഡോർ പരിസ്ഥിതി ഗുണനിലവാരം, മാലിന്യം കൈകാര്യം ചെയ്യൽ, സൗകര്യങ്ങൾ കൈകാര്യം ചെയ്യൽ, ജല ഉപയോഗം, പരിസ്ഥിതി നയങ്ങൾ, അവബോധം എന്നിവ വിലയിരുത്തിയതിന് ശേഷമാണ് അവാർഡ് നേടിയത്. 

2023 സെപ്റ്റംബറിൽ അൽ ബിദ്ദ സ്‌റ്റേഷനു പിന്നാലെ, സുസ്ഥിര പ്രവർത്തനങ്ങൾക്കായി ജിഎസ്‌എഎസ് പ്ലാറ്റിനം സർട്ടിഫിക്കറ്റ് ലഭിക്കുന്ന ദോഹ മെട്രോ ശൃംഖലയിലെ മൂന്നാമത്തെ മെട്രോ സ്‌റ്റേഷനാണ് സ്പോർട്സ് സിറ്റി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News