Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപകാരപ്രദമായ പുതിയ സാങ്കേതിക സംവിധാനവുമായി സ്പീഡ് ടെക് ആൻഡ് ഓട്ടോ ട്രേസ് ഖത്തറിൽ പ്രവർത്തനം വിപുലീകരിക്കുന്നു 

March 07, 2024

news_malayalam_local_association_news_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും സങ്കീര്ണതകൾക്കും പരിഹാരം കാണാൻ സമ്പൂർണ ഡിജിറ്റൽ സൊലൂഷൻ ടെക്‌നോളജിയുമായി പുതിയ സംരംഭം പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസ മേഖലയിലെയും  വ്യവസായ നിർമ്മാണ മേഖലകളിലെയും വിതരണ ശൃംഖലകൾ,ലോജിസ്റ്റിക് വാഹന വിതരണ സ്ഥാപനങ്ങൾ തുടങ്ങിയവ അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുള്ള ടെക്‌നോളജിയാണ് ഓട്ടോ ട്രേസ് സ്പീഡ് ടെക്( auto trace speed tech)പുറത്തിറക്കിയത്.

ഖത്തറിലെ വിവിധ മേഖലകളിൽ നേരിടുന്ന  പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് കമ്പനി ലക്ഷ്യമാക്കുന്നതെന്ന് ഓട്ടോ ട്രേസ് സ്പീഡ് ടെക് കമ്പനി സി.ഇ.ഒ സുബൈർ മുല്ലോളി അഭിപ്രായപ്പെട്ടു.നിർമ്മാണ മേഖലകൾക്ക് ഉപകാരപ്രദമായ തരത്തിൽ വിവിധ തരം സാങ്കേതിക വിദ്യകൾ ഏകോപിപ്പിച്ചും അത്യാധുനിക സെൻസർ സംവിധാനങ്ങൾ ഉപയോഗിച്ചുമുള്ള അസറ്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് കമ്പനിക്ക് കീഴിലെ വാഹനങ്ങളുടെ ഇന്ധന ഉപഭോഗം വരെ മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് ടെക്‌നോളജി വികസിപ്പിച്ചതെന്ന് ഓട്ടോ ട്രേസ് ഡവലപ്മെന്റ് പ്രതിനിധി നടരാജ തങ്കവേലു, ഇന്ത്യൻ സർവീസ് പ്രൊവൈഡർ സി.ഇ.ഒ രാഹുൽ യാദവ്, എന്നിവർ വിശദീകരിച്ചു.
സ്‌കൂൾ  വുദ്യാർത്ഥികളുടെ ലൈവ് ട്രാക്കിംഗ് ഉൾപ്പെടെയുള്ള,അധ്യാപകരും രക്ഷിതാക്കളും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമായി  സ്പീഡ് ടെക് ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.  സ്പീഡ് ടെക് ആൻഡ് ഓട്ടോ ട്രേസ് ജനറൽ മാനേജർമുഹമ്മദ് ഷെഫീഖ്, ഖത്തർ ഓപ്പറേഷൻ മേധാവി ജെസീൽ, വിവിധ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News