Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ എഎഫ്‌സി ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിൽ പുകവലിക്ക് നിരോധനമേര്‍പ്പെടുത്തി

January 16, 2024

news_malayalam_afc_asian_cup_updates

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പിന്റെ സ്റ്റേഡിയങ്ങളിൽ പുകവലിക്ക് നിരോധനമേര്‍പ്പെടുത്തി. പുകവലി അനുവദിക്കില്ലെന്നും പുകയിലരഹിത നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും എഎഫ്‌സി പ്രദേശിക സംഘാടക സമിതി അറിയിച്ചു. പ്രാദേശിക സംഘാടക കമ്മിറ്റിയും പൊതുജനാരോഗ്യ മന്ത്രാലയവും ചേർന്നാണ് നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ സ്റ്റേഡിയങ്ങൾക്ക് പുറത്ത് പുകവലിക്കാനുള്ള ഇടങ്ങൾ അനുവദിക്കും. 

എല്ലാ ആരാധകർക്കും ടൂർണമെന്റ് ആസ്വദിക്കാനുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് സംഘാടക സമിതിയിലെ സസ്റ്റെയ്‌നബിലിറ്റി കമ്യൂണിക്കേഷൻ ആൻഡ് സ്റ്റേക്ക്‌ഹോൾഡർ മാനേജർ ജാസിം അൽ ജെയ്ദ വ്യക്തമാക്കി. മത്സരങ്ങൾക്കിടയിൽ ആരാധകർ സ്‌റ്റേഡിയങ്ങളുടെ അകത്ത് പുകവലിക്കുന്നുണ്ടോയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർമാർ നിരീക്ഷിക്കും. പുകവലിയുടെ അപകടസാധ്യതകളെക്കുറിച്ചുള്ള ബോധവൽക്കരണ അടയാള ബോർഡുകളും വേദികളിലുടനീളം സ്ഥാപിക്കും. 

ഇത് മൂന്നാം തവണയാണ് എ.എഫ്.സി ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തുടനീളമായി 9 സ്റ്റേഡിയങ്ങളിൽ 51 മത്സരങ്ങളാണുള്ളത്. ഫെബ്രുവരി 10നാണ് ഫൈനൽ. 2022 ൽ ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും സ്റ്റേഡിയങ്ങൾ പുകവലിരഹിതമായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News