Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിന്റെ ഇടപെടലില്‍ റഷ്യന്‍ പിടിയിലായിരുന്ന ആറ് യുക്രൈന്‍ കുട്ടികളെ കൂടി മോചിപ്പിച്ചു

December 06, 2023

 Gulf_Malayalam_News

December 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റഷ്യന്‍ പിടിയിലായിരുന്ന ആറ് യുക്രൈന്‍ കുട്ടികളെ കൂടി ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചു. കുട്ടികളെ മോചിപ്പിച്ചതായും സുരക്ഷിതരാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കുട്ടികള്‍ മോസ്കോയിലെ ഖത്തര്‍ എംബസിയിലൂടെ മാതാപിതാക്കള്‍ക്കൊപ്പം ചേരുമെന്നും മധ്യസ്ഥ ശ്രമവുമായി സഹകരിച്ച റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. 

دوله قطر تعلن عن نجاح جهود وساطتها المستمرة في لم شمل الأطفال الأوكرانيين مع ذويهم في أوكرانيا#الخارجية_القطرية pic.twitter.com/KASrUYlitv

— الخارجية القطرية (@MofaQatar_AR) December 5, 2023

 

റഷ്യൻ-യുക്രൈന്‍ സംഘർഷം മൂലം വേർപിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിന് ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെയും ഏകോപന ശ്രമങ്ങളുടെയും ഭാഗമായാണ് ഈ പദ്ധതി.

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒക്ടോബർ 16നും റഷ്യന്‍ പിടിയിലായിരുന്ന നാല് യുക്രൈന്‍ കുട്ടികളെ മോചിപ്പിച്ചിരുന്നു. മോചിതരായ ഒരു കുട്ടി മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വിദേശകാര്യ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അന്താരാഷ്ട്ര തലങ്ങളിലെ ഖത്തറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റഷ്യൻ പിടിയിലായിരുന്ന 2 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള നാല് കുട്ടികള്‍ മോചിതരായത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയാണ് കുട്ടികള്‍ റഷ്യയിൽ കുടുങ്ങിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News