Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ എച്ച്എംസിയുടെ സീലൈൻ മെഡിക്കൽ ക്ലിനിക് ക്യാമ്പ് തുടരുന്നു

February 15, 2024

news_malayalam_hmc_updates

February 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ശൈത്യകാലത്ത് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം. സി) നേതൃത്വത്തിൽ ആരംഭിച്ച പതിനാലാമത് സീലൈൻ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം തുടരുന്നു. എല്ലാ വ്യാഴാഴ്ചകളിലും 3 മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ക്യാമ്പ് തുടർച്ചയായി 36 മണിക്കൂർ പ്രവർത്തിക്കും. വ്യാഴാഴ്ച 3 മണിക്ക് പ്രവർത്തനമാരംഭിക്കുന്ന ക്ലിനിക്ക് ശനിയാഴ്ച പുലർച്ചെ 3 മണി വരെ തുടരും. സീലൈൻ ബീച്ച് ഫ്രണ്ടിലാണ് ക്യാമ്പ് നടക്കുന്നത്. ഏപ്രിൽ 30 വരെ ക്യാമ്പ് തുടരും. 

രാജ്യത്തെ എല്ലാ താമസക്കാർക്കും ഹെൽത്ത് കെയർ സേവനങ്ങൾ നൽകാനുള്ള എച്ച്എംസിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സീലൈൻ മേഖലയിൽ ക്ലിനിക് ക്യാമ്പ് നടത്തുന്നതെന്ന് എച്ച്എംസി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറും പ്രോജക്ട് മാനേജറുമായ ഹസൻ മുഹമ്മദ് അൽ ഹെയിൽ പറഞ്ഞു.

സീലൈൻ, അൽ ഖോർ, അൽ അദൈദ് പ്രദേശങ്ങളിൽ നിന്നുള്ളവർക്കും സന്ദർശകർക്കും മെഡിക്കൽ, എമർജൻസി സേവനങ്ങൾക്കായി ക്യാമ്പിലെത്താം. വിവിധ മെഡിക്കൽ സേവനങ്ങൾക്ക് അനുയോജ്യമായ എല്ലാ ഉപകരണങ്ങളും മരുന്നുകളും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് എച്ച്എംസിയിലെ എമർജൻസി ഡിപ്പാർട്ട്മെൻ്റ് ചെയർമാനും സീലൈൻ മെഡിക്കൽ ക്ലിനിക്കിൻ്റെ മെഡിക്കൽ ഡയറക്ടറുമായ ഡോ. അഫ്താബ് മുഹമ്മദ് ഒമർ പറഞ്ഞു. കൂടാതെ, എയർ ആംബുലൻസ് സേവനങ്ങൾക്കായി ക്ലിനിക്കിന് സമീപത്തായി ഹെലിപാഡും ഉണ്ട്. പ്രവർത്തനസമയത്ത്, മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഒരു ഡോക്ടറും നഴ്‌സും ക്ലിനിക്കിൽ ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News