Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
രിസാല ഖത്തറിൽ 'രാജ്പഥ്' റിപ്പബ്ലിക് ഡേ ആഘോഷിച്ചു

January 30, 2024

news_malayalam_local_association_news_updates

January 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) 'രാജ്പഥ്' എന്ന ശീർഷകത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ചർച്ചാ സംഗമങ്ങളും സംഘടിപ്പിച്ചു. ദോഹ, അസീസിയ്യ, എയർപോർട്ട്, നോർത്ത് എന്നീ നാലു സോണുകളിലായി നടന്ന പരിപാടികളിൽ വിവിധ രാഷ്ട്രീയ - സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങൾ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ചർച്ചകളായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. ഹബീബ് മാട്ടൂൽ, ഉമർ കുണ്ടുതോട്, ഉബൈദ് വയനാട്, സുഹൈൽ കുറ്റ്യാടി എന്നിവർ വ്യത്യസ്ത സോണുകളിൽ ഉദ്ഘാടകരായിരുന്നു. ശരീഫ് കുറ്റൂർ (പ്രസിഡൻ്റ്, എം, വൈ, എൽ മലപ്പുറം ജില്ല), വർക്കി ബോബൻ (ഐ.സി.ബി.എഫ്) ജാഫർ കമ്പാല (ഇൻകാസ്), ശ്രീനാഥ് (സംസ്കൃതി) സത്താർ, അജ്മൽ നബീൽ (കെ.എം.സി.സി) അൻവർ പാലേരി (24 ന്യൂസ്,ന്യൂസ്‌റൂം), ശിഹാബ് മാസ്റ്റർ (നോബ്ൾ സ്കൂൾ), ഷഫീഖ് അറക്കൽ (മീഡിയ ഫോറം), പ്രദോഷ് (അടയാളം), ഡോ. ജാഫർ എ.പി, എം.ടി നിലമ്പൂർ (എഴുത്തുകാർ), ഷംസീർ അരീക്കുളം (സംസ്കൃതി), ശരീഫ് മൂടാടി, റമീസ് തളിക്കുളം, അസീസ് സിദ്ദീഖി (ആർ.എസ്.സി) തുടങ്ങിയവർ വിവിധ സോണുകളിലായി സംവദിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News