Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഭിക്ഷാടനം ശ്രദ്ധയിൽ പ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

March 13, 2024

news_malayalam_moi_updates

March 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ തെരുവുകളില്‍ ഭിക്ഷാടനം പോലുള്ള സംഭവങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും, മതവും സമൂഹവും നിരസിച്ച മോശം ശീലമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭിക്ഷാടനം അപരിഷ്‌കൃത സ്വഭാവമാണെന്നും ഭിക്ഷാടന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഞങ്ങളെ സഹായിക്കൂ എന്നും ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പറഞ്ഞു.

ഭിക്ഷാടനം റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 ആപ്പിലോ ഭിക്ഷാടന വിരുദ്ധ വിഭാഗത്തിന്റെ 2347444, 33618627 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

റമദാനില്‍ ഭിക്ഷാടനം കൂടുതല്‍ വ്യാപകമാകുമെന്നും സമൂഹത്തിലെ ഏറ്റവും അര്‍ഹതയുള്ള മേഖലകളില്‍ അവ വിതരണം ചെയ്യാന്‍ അനുവാദമുള്ള അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ മുഖേന മാത്രമേ ഏതെങ്കിലും തരത്തിലുള്ള സക്കാത്തോ സംഭാവനയോ നല്‍കാവൂ എന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു.

വിശുദ്ധ മാസത്തില്‍ ഉടനീളം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭിക്ഷാടന വിരുദ്ധ വിഭാഗം യാചകരെ പിടികൂടാന്‍ പരിശോധന‍ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News