Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
റമദാന്‍: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രവൃത്തി സമയം പ്രഖ്യാപിച്ചു

March 10, 2024

news_malayalam_ramadan_updates_in_qatar

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയത്തിൽ മാറ്റം. മെഡിക്കല്‍ കമ്മീഷന്‍, ജനന രജിസ്‌ട്രേഷന്‍ ഓഫീസ്, മരണ രജിസ്‌ട്രേഷന്‍ യൂണിറ്റ് എന്നിവയുടെ റമദാനിലെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരേയും, ഉച്ചയ്ക്ക് 1:30 മുതൽ വൈകീട്ട് 5:30 വരേയും രണ്ട് ഷിഫ്റ്റുകളിലായി മെഡിക്കല്‍ കമ്മിഷൻ പ്രവൃത്തിക്കും. ഹ്യുമാനിറ്റേറിയൻ സർവീസ് ഓഫീസിലെ ജനന രജിസ്ട്രേഷൻ ഓഫീസുകളും, മരണ രജിസ്ട്രേഷൻ യൂണിറ്റും രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരേയും പ്രവർത്തിക്കും. മരണ രജിസ്ട്രേഷൻ യൂണിറ്റിലെ തൊഴിലാളികൾക്ക് വ്യത്യസ്ത ഷിഫ്റ്റുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News