Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
റമദാനില്‍ ഫോട്ടോഗ്രഫി, റീല്‍സ് മത്സരങ്ങളുമായി തനിമ

March 11, 2024

news_malayalam_tanima-association-conduct-photography-competion-on-ramadan

March 11, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ : വിശുദ്ധ റമദാനില്‍ ഖത്തര്‍ മലയാളികള്‍ക്കായി റേഡിയോ മലയാളവുമായി സഹകരിച്ച് ഫോട്ടോഗ്രഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് തനിമ ഖത്തര്‍  ഭാരവാഹികള്‍ അറിയിച്ചു. 'റമദാന്‍ ക്ലിക്‌സ്' എന്ന പേരില്‍ നടക്കുന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാന്‍ തനിമ ഖത്തര്‍ ഫേസ്ബുക്ക് പേജ് ലൈക്, ഫോളോ ചെയ്ത ശേഷം കമന്റ് ബോക്‌സിലാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യേണ്ടത്. 

'ഫീല്‍സ് ന്‍ റീല്‍സ്' എന്ന തലക്കെട്ടില്‍ നടക്കുന്ന റീല്‍സ് മത്സരത്തിന് പരമാവധി 30 സെക്കന്റ് ദൈര്‍ഘ്യമുള്ള എന്‍ട്രികള്‍ തനിമ ഇന്‍സ്റ്റഗ്രാം പേജിലാണ് സമര്‍പ്പിക്കേണ്ടത്. ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ലഭിക്കുന്ന ലൈകും ഷെയറും വിധിനിര്‍ണയത്തില്‍ പരിഗണിക്കും. റമദാനുമായി ബന്ധമുള്ളതും നന്മകള്‍ക്ക് പ്രോത്സാഹനമാകുന്നതുമായ ഫോട്ടോകളും റീല്‍സുമാണ് മത്സരത്തിനായി പരിഗണിക്കുക. 

ഖത്തറില്‍ സ്ഥിര താമസക്കാരായ മലയാളികള്‍ക്ക് പ്രായഭേദമന്യേ മത്സരങ്ങളില്‍ പങ്കെടുക്കാം. മാര്‍ച്ച് 20 ന് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിബന്ധനകള്‍ക്കും തനിമ ഖത്തര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റ പേജുകള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News