Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റമദാനില്‍ ഖത്തറില്‍ നടക്കുന്ന പ്രധാന പരിപാടികള്‍ ഇതാ..

March 11, 2024

news_malayalam-main-ramadan-events-in-qatar

March 11, 2024

അഞ്ജലി ബാബു

ദോഹ: റമദാനില്‍ ഈവര്‍ഷവും ഖത്തര്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ക്ക് വേദിയാകും. വിനോദ പരിപാടികള്‍ മുതല്‍ വിപണന മേളകള്‍ വരെ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കും. ഖത്തറിലെ പ്രധാന ആറ് പരിപാടികളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.

1) ത്രോ ബാക്ക് ഫുഡ് ഫെസ്റ്റിവല്‍

വൈവിധ്യമാര്‍ന്ന പരമ്പരാഗത ഭക്ഷണങ്ങളുടേയും രുചികളുടേയും പ്രദര്‍ശനമാണിത്. ഖത്തര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര റെസ്റ്റോറന്റുകള്‍, ഫലസ്തീന്‍ കഫറ്റീരിയ, ഒമര്‍ അല്‍ ഖയാം, പൊപ്പേയ, ഓറഞ്ച് കിയോസ്‌ക്, അല്‍ സര്‍ക്ക സീന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെസ്റ്റോറന്റുകളിലെ രുചികളും മേളയില്‍ ആസ്വദിക്കാനാവും. 

  • - ഓള്‍ഡ് മിന ഡിസ്ട്രിക്ട്
  • -മാര്‍ച്ച് 11 - ഏപ്രില്‍ 10 
  • - പ്രവേശനം സൗജന്യമാണ്.

ഭക്ഷണങ്ങള്‍ക്ക് പുറമെ ഖത്തറിന്റെ സ്‌കൈ ലൈന്‍ അനുഭവവും ആസ്വദിക്കാന്‍ കഴിയും. 

2)റമദാന്‍ മേള - സൂഖ് അല്‍ വക്ര

ഹീനത്ത് സാല്‍മ ഫാമും ഖത്തര്‍ ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ സൗജന്യ കലാ-കരകൗശല ശില്‍പശാലകള്‍, പ്രഭാഷണങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കുട്ടികള്‍ക്കുള്ള വ്യത്യസ്തമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനവുമുണ്ട്. 

-അല്‍ വക്ര ഹോട്ടലില്‍ മാര്‍ച്ച് 9 - ഏപ്രില്‍ 8 വരെ മേള നടക്കും.
-വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 1 വരെ  
-പ്രവേശനം സൗജന്യമാണ്.

3)പേള്‍ റമദാന്‍ ബസാര്‍

അറബബിക് മധുരപലഹാരങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ആക്‌സസറികള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. 28 സ്റ്റാളുകള്‍ സജ്ജീകരിക്കും. ഷോപ്പിംഗിന് പുറമെ ഗരങ്കാവോ, കുട്ടികള്‍ക്കുള്ള പ്രദര്‍ശനങ്ങള്‍, ഹെന്ന ആര്‍ട്ട് എന്നിവയും നടക്കും. 
-പോര്‍ട്ടോ അറേബ്യ മറീനയില്‍ മാര്‍ച്ച് 11 - ഏപ്രില്‍ 13 വരെ മേള നടക്കും
-ശനി - ബുധന്‍ , രാത്രി 8.30 - പുലര്‍ച്ചെ 1.00 വരെ 
-വ്യാഴം-വെള്ളി, രാത്രി 8.30 - പുലര്‍ച്ചെ 2.00 വരെ 
-പ്രവേശനം സൗജന്യമാണ്

4) റമദാന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ 2024

എല്ലാ പ്രായത്തിലുമുള്ള പൊതുജനങ്ങള്‍ക്കായി 11 വ്യത്യസ്ത കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആസ്പയര്‍ സോണിന്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

-ആസ്പയര്‍ സോണ്‍
-മാര്‍ച്ച് 13 - മാര്‍ച്ച് 27
-രാത്രി 9.30 മുതല്‍ അര്‍ധരാത്രി വരെ 

5) സ്ലൈസ് ഓഫ് സപ്പോര്‍ട്ട് - ടോര്‍ബ മാര്‍ക്കറ്റ് 

ഫലസ്തീന്‍ വിഷയത്തില്‍ അവബോധം വളര്‍ത്തുക ലക്ഷ്യമിട്ടാണ് പരിപാടി. 
ഖത്തര്‍ ഫൗണ്ടേഷന്‍ അലുമ്നി ഓഫീസ്, എജ്യുക്കേഷന്‍ എബോവ് ഓള്‍ ഫൗണ്ടേഷന്‍, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്സ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

- മാര്‍ച്ച് 16, 23, 30 - ഏപ്രില്‍ 6 തീയതികളില്‍ നടക്കും
- രാത്രി 8.00 - പുലര്‍ച്ചെ 1.00 വരെ
- ഗേറ്റ് 7, ടോര്‍ബ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ്, എഡ്യുക്കേഷന്‍ സിറ്റി 
- പ്രവേശനം സൗജന്യമാണ്

6) റമദാന്‍ ബസാര്‍ 

പാത്രങ്ങള്‍, അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍, അബായകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനമാണിത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍, ഔഷധ സസ്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുണ്ടാവും.

-ഹാള്‍ 1,2 - ദോഹ എക്‌സിബിഷന്‍& കണ്‍വെന്‍ഷന്‍ സെന്റര്‍ 
-മാര്‍ച്ച് 16 - ഏപ്രില്‍ 1 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News