Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
അൽ ജസീറയുടെ ഗസ മാധ്യമപ്രവർത്തകൻ വാൽ അൽ ദഹ്ദൂഹിനെ ക്യ.എം.സി ആദരിച്ചു

January 28, 2024

news_malayalam_qmc_updates

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അൽ ജസീറയുടെ ഗസ മാധ്യമപ്രവർത്തകൻ വാൽ അൽ ദഹ്ദൂഹിനെ ഖത്തർ മീഡിയ കോർപ്പറേഷനിലെ (ക്യ.എം.സി) മീഡിയ ഡവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽതാനി ആദരിച്ചു. ദഹദൂഹിന്റെ ഭാര്യ, മക്കളായ ഹംസ, മഹമൂദ്, മകൾ ഷാം, ചെറുമകൻ ആദം എന്നിവർ ഗസ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ക്യു.എം.സി അനുശോചനവും രേഖപ്പെടുത്തി.

ഗസയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് ദോഹയിൽ ചികിത്സയിൽ കഴിയുന്ന ദഹ്ദൂഹിൻ്റെ ആരോഗ്യ നിലയിൽ ഷെയ്ഖ് ഖാലിദ് ഉറപ്പു നൽകി. അദ്ദേഹത്തിനും കുടുംബത്തിനും പൂർണ പിന്തുണയും ഐക്യദാർഢ്യവും ക്യ.എം.സി പ്രഖ്യാപിച്ചു. 

ഗസയിലെ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മാധ്യമ കവറേജിൽ അൽ ജസീറ ടീമുകൾ, മാധ്യമ പ്രൊഫഷണലുകൾ, പത്രപ്രവർത്തകർ എന്നിവർക്കൊപ്പം അൽ ദഹ്ദൂഹിൻ്റെ അസാധാരണമായ പ്രവർത്തനത്തെയും അദ്ദേഹത്തിൻ്റെ ധീരതയെയും ഷെയ്ഖ് ഖാലിദ് അഭിനന്ദിച്ചു. ഗസയ്‌ക്കെതിരായ ഉപരോധത്തിലും ആക്രമണത്തിലും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ശ്രമങ്ങൾ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News