Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഗസയിൽ വെടിനിർത്തലിന്റെ അഞ്ചാം ദിവസവും തടവുകാരെ മോചിപ്പിച്ചു; വെടിനിർത്തൽ നീട്ടാൻ ശ്രമങ്ങൾ തുടരുന്നതായി ഖത്തർ 

November 29, 2023

news_malayalam_israel_hamas_attack_updates

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പിലെ  വെടിനിർത്തലിന്റെ അഞ്ചാം ദിവസവും തടവുകാരെ കൈമാറ്റം ചെയ്‌തതായി ഖത്തർ അറിയിച്ചു. ഗസയിൽ നിന്ന് 10 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി 15 പ്രായപൂർത്തിയാകാത്തവരും 15 സ്ത്രീകളും ഉൾപ്പെടെ 30 പലസ്തീനികളെ വിട്ടയക്കുമെന്ന്  വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു.

ഗസയിൽ നിന്ന് വിട്ടയച്ചവരുടെ പട്ടികയിൽ ഓസ്ട്രിയൻ പൗരത്വമുള്ള ഒരാളും, അർജന്റീനയിൽ നിന്നുള്ള 2 പേരും ഫിലിപ്പൈൻസിൽ നിന്നുള്ള ഒരാളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിന് കൈമാറിയതായും മുഹമ്മദ് അൽ-അൻസാരി അറിയിച്ചു. 

അതേസമയം, ഗസയിൽ സമാധാനവും സ്ഥിരമായ വെടിനിർത്തലും ഉണ്ടാകുന്ന കരാറിന് വരും മണിക്കൂറുകളിലും ദിവസങ്ങളിലും സാധ്യതയുണ്ടാക്കുമെന്നും മുഹമ്മദ് അൽ-അൻസാരി ഊന്നി പറഞ്ഞു. വെടിനിർത്തൽ നീട്ടുന്നതിന് നിരന്തരവും ഉത്സാഹപൂർവവുമായ ശ്രമങ്ങൾ ഖത്തർ നടത്തുന്നുണ്ടെന്നും, ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ, വെടിനിർത്തലിന് സ്ഥിരമായ ഒരു കരാറിലെത്താൻ ശ്രമിക്കുന്നതായും മുഹമ്മദ് അൽ അൻസാരി സ്ഥിരീകരിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News