Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്ത്യ-ഖത്തർ വാണിജ്യം ശക്തിപ്പെടുന്നു, ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എൽഎൻജി നൽകും 

January 20, 2024

news_malayalam_qatar_india_updates

January 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ വഴക്കമുള്ളതുമായ വ്യവസ്ഥകളോടെ ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) നൽകുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ആഴ്ചകൾക്കുള്ളിൽ ഒപ്പുവെക്കുമെന്ന് വാണിജ്യ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും വ്യവസ്ഥകൾ അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 6 മുതൽ 9 വരെ ഇന്ത്യയിൽ നടക്കുന്ന എനർജി കോൺഫറൻസിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുണ്ട്.

ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ട്. ഇന്ത്യക്ക് പ്രതിവർഷം 8.5 ദശലക്ഷം മെട്രിക് ടൺ (tpy) എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള കരാറുകൾ 2028-ലാണ് അവസാനിക്കിനിരിക്കുന്നത്. 

രാജ്യത്ത് പ്രകൃതി വാതകത്തിന്റെ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം നിറവേറ്റുന്നതിൽ പുതിയ കരാർ പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുള്ള 6.3 ശതമാനത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 15 ശതമാനത്തിലേക്ക് പ്രകൃതി വാതകത്തിന്റെ ലഭ്യത ഉയരുമെന്നാണ് കണക്കാക്കുന്നത്.

അതേസമയം, റിപ്പോർട്ടുകളോട് ഇന്ത്യൻ കമ്പനികളും ഖത്തർ എനർജിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി എൽഎൻജി ദ്രവീകരണ ശേഷി വികസിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം യൂറോപ്യൻ കമ്പനികളായ ഷെൽ, ടോട്ടൽ എനർജീസ്, ഇഎൻഐ എന്നിവയുമായി ഖത്തർ ദീർഘകാല കരാറുകളിൽ ഒപ്പുവച്ചിരുന്നതിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയും എന്നാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News