Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
2022 ലോകകപ്പിന്റെ "ഖത്തർ ലെഗസി എക്‌സിബിഷൻ" ആരംഭിച്ചു

January 10, 2024

news_malayalam_event_updates_in_qatar

January 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ‘ഖ​ത്ത​ർ 2022 ലോ​ക​ക​പ്പ്: യാ​ത്ര​യും പൈ​തൃ​ക​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഖ​ത്ത​ർ ആതിഥേയത്വം വ​ഹി​ച്ച ഫിഫ ലോ​ക​ക​പ്പി​ന്റെ പ്ര​ദ​ർ​ശനം ആരംഭിച്ചു. ഖ​ത്ത​ർ നാ​ഷണ​ൽ ലൈ​ബ്ര​റി​യി​ൽ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ നാ​ഷ​ന​ൽ ലൈ​ബ്ര​റി പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ഹ​മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ കു​വാ​രി, സു​പ്രീം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി തു​ട​ങ്ങി​യ​വ​രാണ് പ്ര​ദ​ർ​ശ​നം ഉദ്ഘാടനം ചെയ്തത്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന്റെ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലൈ​ബ്ര​റി​യു​ടെ ദി ​ബ്രി​ഡ്ജി​ൽ ആ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വ​ത്തി​നാ​യു​ള്ള ബി​ഡ് മു​ത​ൽ ടൂ​ർ​ണ​മെ​ന്റ് അ​വ​സാ​നം വ​രെ ലോ​ക​ക​പ്പി​ന്റെ ച​രി​ത്രം വി​വ​രി​ക്കു​ന്ന​താ​ണ് പ്ര​ദ​ർ​ശ​നം. വി​പു​ല​മാ​യ ഡോ​ക്യു​മെ​ന്റു​ക​ൾ, ചി​ത്ര​ങ്ങ​ൾ, വി​ഡി​യോ​ക​ൾ എ​ന്നി​വ​യി​ൽ​ നി​ന്ന് ലോ​ക​ക​പ്പി​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന​തി​ന് മൈ​ക്രോ​സോ​ഫ്റ്റു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ച നി​ർ​മി​ത​ബു​ദ്ധി സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

‘ഖ​ത്ത​ർ 2022’ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ച​തും എ​ല്ലാ മേ​ഖ​ല​ക​ളി​ലും രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ൽ വ​ഹി​ച്ച പ​ങ്കു​മെ​ല്ലാം കാ​ണു​മ്പോ​ൾ, ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന സം​ഭ​വം ലൈ​ബ്ര​റി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് ഡോ. ​ഹ​മ​ദ് അ​ൽ കു​വാ​രി പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഖ​ത്ത​റി​നും മു​ഴു​വ​ൻ മേ​ഖ​ല​ക്കും ഒ​രു നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ലാ​യി എ​പ്പോ​ഴും സ്മ​രി​ക്ക​പ്പെ​ടും. മ​ഹ​ത്താ​യ സം​ഭ​വ​ത്തി​ന്റെ സ്മ​ര​ണി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ൽ കു​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽ ​നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രദർശനം കാണാനുള്ള സൗ​ക​ര്യം അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്കും. ഖ​ത്ത​റി​ന്റെ ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഏ​ടി​നെ​യാ​ണ് പ്ര​ദ​ർ​ശ​നം  അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് സു​പ്രീം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി പ​റ​ഞ്ഞു. ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് ലോ​ക​ക​പ്പി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത് ന​ൽ​കു​ക. ന​മ്മു​ടെ രാ​ജ്യ​ത്തെ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും ഖ​ത്ത​റി​ന്റെ​യും മേ​ഖ​ല​യു​ടെ​യും സാ​ധ്യ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും സം​സ്‌​കാ​ര​ത്തെ പ്ര​ക​ട​മാ​ക്കാ​നും ലോ​ക​ക​പ്പ് അ​വ​സ​രം ന​ൽ​കി​യെ​ന്ന് ത​വാ​ദി പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News