Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ കെഎംസിസി കാസർകോഡ് മണ്ഡലം സി.പി.ആർ പരിശീലന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

March 03, 2024

news_malayalam_kmcc_updates

March 03, 2024

ഖദീജ അബ്രാർ 

ദോഹ : ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി സി.പി.ആര്‍ പരിശീലന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അസീബ് തളങ്കരയുടെ നാമോദയത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസ്സില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറ്റമ്പത് പേരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. നസീം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 

കെഎംസിസി കാസര്‍കോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി പ്രസിഡന്റ്  ഡോ.അബ്ദുല്‍ സമദ് ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു.
   
സിപിആര്‍ ചികിത്സരീതികള്‍ പ്രതിപാദിക്കുന്ന, 'Start the Heart- CPR HANDBOOK' ന്റെ പ്രകാശനം ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര എന്നിവര്‍ നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് മാനേജര്‍ സന്ദീപിന് നല്‍കി നിര്‍വഹിച്ചു. കെഎംസിസി ഖത്തര്‍ സ്‌നേഹ സുരക്ഷാ പദ്ധതിയില്‍, കഴിഞ്ഞവര്‍ഷം മുഴുവന്‍ അംഗങ്ങളേയും സീറോ ബാലന്‍സില്‍ നിലനിര്‍ത്തിയ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് സംസ്ഥാന ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഡോക്ടര്‍ ഷെഫീഖ് താപ്പി പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി. അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചെയര്‍മാന്‍ മന്‍സൂറലിക്ക് മണ്ഡലം ട്രഷറര്‍ റഷീദ് ചെര്‍ക്കള സമ്മാനിച്ചു. 

എസ്.എ.എം ബഷീര്‍, സാദിഖ് പക്യാര, എംടിപി മുഹമ്മദ് കുഞ്ഞി, കെഎസ് മുഹമ്മദ് , സമീര്‍ ഉടുമ്പുംതല,നാസര്‍ കൈതക്കാട്,മൊയ്തീന്‍ ബേക്കല്‍,സഗീര്‍ ഇരിയ,അലി ചേരുര്‍, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക, സാദിഖ് കെസി, നാസര്‍ ഗ്രീന്‍ലാന്‍ഡ്, മാക്ക് അടൂര്‍, റഫീഖ് മങ്ങാട്, അന്‍വര്‍ കാടങ്കോട്, ബഷീര്‍ ചെര്‍ക്കള, യൂസുഫ് മാര്‍പ്പണടുക്ക, മറ്റ് പഞ്ചായത്ത്-മുന്‍സിപ്പല്‍ നേതാക്കളും ക്യാമ്പില്‍ സംബന്ധിച്ചു. ഹമീദ് അറന്തോട്,സലിം പള്ളം, ബഷീര്‍ ബംബ്രാണി, ജാഫര്‍ കല്ലങ്ങാടി, അഷറഫ് കുളത്തുങ്കര, ഹനീഫ് പേര, ഷാക്കിര്‍ കാപ്പി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News