Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തര്‍ ഐസിഎഫ്  സിപിആര്‍ ബോധവത്ക്കരണ ട്രെയിനിങ് സംഘടിപ്പിച്ചു

November 25, 2023

Qatar_Malayalam_News

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ഐസിഎഫ് പ്രവാസി സമൂഹത്തിലെ ആരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ടുള്ള ഹെല്‍ത്തോറിയം പദ്ധതിയുടെ ഭാഗമായി സിപിആര്‍ അവയര്‍നെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയ ഒരാള്‍ക്ക് അടിയന്തിരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷയാണ് സിപിആര്‍ (കാര്‍ഡിയോ പള്‍മിനറി റെസസിറ്റേഷന്‍). 

പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ട്രെയിനിങ്ങിന് കാര്‍ഡിയോളജിസ്റ്റായ ഡോ.ബിഷ്ണു കിരണ്‍ നേതൃത്വം നല്‍കി. നവംബര്‍ 24 വെള്ളിയാഴ്ച റിയാദ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ജംഷീര്‍ ഉത്ഘാടനം ചെയ്തു. 

ഐസിഎഫ് നാഷണല്‍ നേതാക്കളായ ഡോ.ബഷീര്‍ പുത്തൂപാടം, സലാം ഹാജി പാപ്പിനിശ്ശേരി, അഹ്‌മദ് സഖാഫി പേരാമ്പ്ര, ഉമര്‍ ഹാജി പുത്തൂപാടം, ഷൗക്കത് സഖാഫി , റഹ്‌മത്തുള്ള സഖാഫി,  നൗഷാദ് അതിരുമട, റിയാദ മെഡിക്കല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News